‘അടച്ചുപൂട്ടിയ മുറികളേക്കാൾ നല്ലത് തുറന്ന ചർച്ച’; ഗ്യാനേഷ് കുമാർ പ്രതിപക്ഷ എംപിമാരെ കാണണമെന്ന്
ന്യൂഡൽഹി: ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വതന്ത്രവും നിഷ്പക്ഷവുമായ പ്രവർത്തനങ്ങളിൽ പൗരന്മാർക്കുള്ള വിശ്വാസം മങ്ങുകയാണെന്ന് ചൂണ്ടിക്കാട്ടി രാജ്യസഭാ എം.പിയും പ്രശസ്ത നടനുമായ കമൽഹാസൻ രംഗത്ത്. തെരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യത ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന് കത്തയച്ചു. പ്രതിഷേധമുയർത്തുന്ന പ്രതിപക്ഷ ജനപ്രതിനിധികളുമായി കൂടിക്കാഴ്ചയ്ക്ക് സി.ഇ.സി തയ്യാറാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ‘ഇന്ത്യൻ തെരഞ്ഞെടുപ്പ് കമീഷനിൽ ജനങ്ങളുടെ വിശ്വാസം പുനഃസ്ഥാപിക്കാനുള്ള അപേക്ഷ’ എന്ന് വ്യക്തമാക്കിക്കൊണ്ട് തന്റെ എക്സ് ഹാൻഡിലിലൂടെയാണ് അദ്ദേഹം കത്തിന്റെ വിവരങ്ങൾ പുറത്തുവിട്ടത്. ജാതിയും [&Read More