കണ്ണൂർ: പേരാവൂർ മണ്ഡലത്തിൽ എൽഡിഎഫ് മികച്ച വിജയം നേടുമെന്ന ഉറച്ച വിശ്വാസത്തിൽ കെ.കെ ശൈലജ. മണ്ഡലത്തിൽ കുറഞ്ഞത് 3000 വോട്ടിന്റെ ഭൂരിപക്ഷത്തിന് താൻ വിജയിക്കുമെന്ന് ശൈലജ പ്രതികരിച്ചു. കെപിസിസി പ്രസിഡന്റുമായി ശക്തമായ പോരാട്ടമാണ് നടന്നതെന്നും അവർ കൂട്ടിച്ചേർത്തു. പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങളെ പൂർണമായി തള്ളിക്കളയാനോ സ്വീകരിക്കാനോ താൻ തയ്യാറല്ലെന്ന് വ്യക്തമാക്കിയ ശൈലജ, യഥാർത്ഥ വിധി അറിയാൻ വോട്ടുപെട്ടി തുറക്കുന്നത് വരെ കാത്തിരിക്കാമെന്നും പറഞ്ഞു. പേരാവൂരിൽ എൽഡിഎഫ് വലിയ ആത്മവിശ്വാസത്തിലാണെന്ന് കെ.കെ ശൈലജയും നിയാസ് റഹ്‌മാനും പങ്കുവെച്ച [&Read More
Tags :Kannur Politics
ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പ്: ഏരിയ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് പണം മാറ്റിയതിന് തെളിവുമായി
കണ്ണൂർ: പയ്യന്നൂരിലെ സിപിഎം നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കി രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ നിർണ്ണായക തെളിവുകൾ പുറത്തുവിട്ട് മുൻ ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണൻ. കൊല്ലപ്പെട്ട സി.വി ധനരാജിന്റെ കുടുംബസഹായ ഫണ്ടിൽ നിന്ന് അഞ്ച് ലക്ഷം രൂപ അന്നത്തെ ഏരിയ സെക്രട്ടറിയുടെ വ്യക്തിഗത അക്കൗണ്ടിലേക്ക് മാറ്റിയതിന്റെ ബാങ്ക് സ്റ്റേറ്റ്‌മെന്റുകളാണ് അദ്ദേഹം പരസ്യപ്പെടുത്തിയത്. പയ്യന്നൂർ റൂറൽ ബാങ്കിന്റെ മെയിൻ ബ്രാഞ്ചിലെ അക്കൗണ്ടിൽ നിന്ന് 2018 ജൂലൈ 9Read More
‘സാമ്രാജ്യം തരാമെന്ന് പറഞ്ഞാലും ബിജെപിയിലേക്കില്ല; ഒരുതരത്തിലും പാർട്ടിയെ പ്രതിസന്ധിയിലാക്കില്ല’- കെ. സുധാകരൻ
കണ്ണൂർ: ഒരു കാരണവശാലും കോൺഗ്രസ് പാർട്ടിയെ പ്രതിസന്ധിയിലാക്കില്ലെന്നും ബിജെപിയിലേക്ക് പോകുമെന്ന പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും കെ. സുധാകരൻ. സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കൊടുവിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വലിയ വാഗ്ദാനങ്ങൾ നൽകിയാൽ പോലും താൻ ബിജെപിയിലേക്ക് പോകില്ലെന്നും അത്തരം ഓഫറുകൾ നേരത്തെ തന്നെ തള്ളിക്കളഞ്ഞതാണെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭയിലേക്ക് മത്സരിക്കാൻ ആഗ്രഹിച്ചിരുന്നുവെങ്കിലും എംപിമാർ മത്സരിക്കേണ്ടതില്ലെന്ന ഹൈക്കമാൻഡ് തീരുമാനം പൂർണ്ണമനസ്സോടെ അംഗീകരിക്കുന്നു. പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി സംസാരിച്ചതായും പ്രശ്നങ്ങൾ ഉടൻ പരിഹരിക്കപ്പെടുമെന്ന് ഉറപ്പു ലഭിച്ചതായും സുധാകരൻ പറഞ്ഞു. വ്യക്തിപരമായ [&Read More
‘കണക്ക് പുറത്തുവിടുന്നത് രക്തസാക്ഷിയുടെ കുടുംബത്തെ അപമാനിക്കുന്നതിന് തുല്യം; സ്യമന്തകം ശ്രീകൃഷ്ണൻ കട്ടു എന്ന്
കണ്ണൂർ: സി.പി.എമ്മിനെ പിടിച്ചുലച്ച പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദത്തിൽ ആദ്യമായി പ്രതികരിച്ച് ടി.ഐ മധുസൂദനൻ എം.എൽ.എ. രക്തസാക്ഷികളുടെ ഫണ്ട് ആർക്കും തട്ടിയെടുക്കാൻ കഴിയില്ലെന്നും, കണക്കുകൾ പുറത്തുവിടുന്നത് ആ കുടുംബങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെ പുരാണത്തിലെ സ്യമന്തക രത്‌നത്തിന്റെ കഥയുമായി ഉപമിച്ചായിരുന്നു മധുസൂദനന്റെ പ്രതികരണം. എം.എൽ.എ നയിക്കുന്ന രാഷ്ട്രീയ ജാഥ, പരാതിക്കാരനായ വി. കുഞ്ഞികൃഷ്ണന്റെ നാടായ വെള്ളൂരിലെത്തിയപ്പോഴാണ് മധുസൂദനൻ പരസ്യ പ്രതികരണത്തിന് തയ്യാറായത്. ‘സ്യമന്തക രത്‌നം ശ്രീകൃഷ്ണൻ കട്ടു എന്ന് പറഞ്ഞാൽ [&Read More