‘അമ്മ ഉപേക്ഷിച്ചു, സ്നേഹിക്കാൻ ആരുമുണ്ടായില്ല, സ്പൈഡര്‍ സിനിമ കണ്ടതോടെ എല്ലാം തീരുമാനിച്ചു’; ചോദ്യം
ആലപ്പുഴ: കരുവാറ്റയിൽ മുത്തച്ഛനെ കൊലപ്പെടുത്തിയ കേസിൽ ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞ് പതിമൂന്നുകാരി. തീരെ ചെറുപ്പത്തിലേ അമ്മ തന്നെ ഉപേക്ഷിച്ചുപോയതും സ്നേഹിക്കാൻ ആരുമില്ലാതിരുന്നതുമാണ് ഒടുവിൽ തന്നെ കൊലപാതകിയാക്കിയതെന്ന് പെൺകുട്ടി വെളിപ്പെടുത്തി. താൻ ജനിച്ച് അധികം വൈകാതെ അമ്മ ബന്ധം വേർപെടുത്തി വിദേശത്തേക്ക് പോയെന്നും അവിടെ വെച്ച് പരിചയപ്പെട്ടയാളെ രണ്ടു വർഷം മുൻപ് വിവാഹം കഴിച്ചുവെന്നും കുട്ടി പറഞ്ഞു. അമ്മയില്ലാത്തതിനാൽ ബന്ധുക്കളിൽ നിന്ന് അത്ര നല്ല അനുഭവമല്ല തനിക്കുണ്ടായതെന്നും ഇതിനാൽ പലവട്ടം വീട്ടിൽ നിന്ന് ഒളിച്ചോടിയെന്നും പെൺകുട്ടി കരഞ്ഞുകൊണ്ട് വ്യക്തമാക്കി. [&Read More