03/08/2026
[fontresizer_tawhidurrahmandear_widget]

Tags :Karyangode River

Kerala

‘എനിക്ക് എന്തെങ്കിലും പറ്റിയാലും സാരമില്ലായിരുന്നു; ബെന്നിക്ക് മറുപിറവിയേകി ലൈഫ് ജാക്കറ്റ് ഊരി നൽകിയ

ചെറുപുഴ: സ്വന്തം ജീവൻ പണയം വെച്ച് മറ്റൊരാൾക്ക് മറുപിറവി നൽകിയ ധീരതയുടെ പ്രതീകമായി മാറിയിരിക്കുകയാണ് റെപ്പലിങ് ഇൻസ്ട്രക്ടർ ആർ. രാജേഷ് (36). കനത്ത മഴയിൽ കാര്യങ്കോട് പുഴയ്ക്കും കർണാടക വനത്തിനും ഇടയിലുള്ള മീന്തുള്ളി തുരുത്തിൽ കഴുത്തൊപ്പം വെള്ളത്തിൽ ഒറ്റപ്പെട്ടുപോയ അറുപത്തിയൊന്നുകാരനായ ബെന്നിയെ രക്ഷപ്പെടുത്തുന്നതിനിടെയാണ് രാജേഷ് ഒഴുക്കിൽപ്പെട്ടത്. ഉരുൾപൊട്ടലിനെ തുടർന്ന് പെട്ടെന്ന് വെള്ളമുയർന്നതോടെ രക്ഷാപ്രവർത്തനത്തിനെത്തിയ രാജേഷും സുഹൃത്തുക്കളും തെങ്ങിൽ പിടിച്ച് നിൽക്കുകയായിരുന്ന ബെന്നിയുടെ അടുത്തെത്തി. തുടർന്ന് തെല്ലും മടിക്കാതെ രാജേഷ് തന്റെ ലൈഫ് ജാക്കറ്റ് ഊരി ബെന്നിയെ ധരിപ്പിക്കുകയായിരുന്നു. [&Read More