27/01/2026

Tags :kerala high court

Main story

ശബരിമലയില്‍ നടന്നത് വന്‍ സ്വര്‍ണക്കൊള്ള; പ്രഭാമണ്ഡലത്തിലെയും വിഗ്രഹങ്ങളിലെയും സ്വര്‍ണം കവര്‍ന്നു-എസ്‌ഐടി റിപ്പോര്‍ട്ട് പുറത്ത്

തിരുവനന്തപുരം/കൊച്ചി: ശബരിമലയില്‍ നടന്ന സ്വര്‍ണക്കൊള്ളയുടെ വ്യാപ്തി പുറത്തുവന്നതിലും അപ്പുറത്താണെന്ന് വ്യക്തമാക്കി പ്രത്യേക അന്വേഷണ സംഘം റിപ്പോര്‍ട്ട്. നടന്നത് വന്‍ സ്വര്‍ണക്കൊള്ളയാണെന്നും നേരത്തെ കണക്കാക്കിയതിനെക്കാള്‍ കൂടുതല്‍ സ്വര്‍ണം നഷ്ടപ്പെട്ടിട്ടുണ്ടെന്നും എസ്‌ഐടി റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രഭാമണ്ഡലത്തിലെയും വിഗ്രഹങ്ങളിലെയും സ്വര്‍ണം കവര്‍ന്നതാണ് ഏറ്റവും പുതിയ വെളിപ്പെടുത്തല്‍. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും പ്രതികള്‍ക്കായുള്ള കസ്റ്റഡി അപേക്ഷയിലുമാണ് അന്വേഷണ സംഘം ഞെട്ടിക്കുന്ന വിവരങ്ങള്‍ വെളിപ്പെടുത്തിയത്. റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തലുകള്‍: പ്രഭാമണ്ഡലവും വിഗ്രഹങ്ങളും: ശബരിമലയിലെ പ്രഭാമണ്ഡലത്തിലെ സ്വര്‍ണം കവര്‍ന്നു. കട്ടിള പാളികള്‍ക്ക് മുകളിലുള്ള ശിവരൂപം, വ്യാളീ [&Read More

Kerala

രാഹുല്‍ മാങ്കൂട്ടത്തിലിന് ഹൈക്കോടതിയില്‍ ആശ്വാസം; അറസ്റ്റ് തടഞ്ഞു, കേസ് 15-ലേക്ക് മാറ്റി

കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞു. രാഹുല്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹരജി പരിഗണിക്കവെയാണ് ജസ്റ്റിസ് കെ. ബാബുവിന്റെ ഉത്തരവ്. ഡിസംബര്‍ 15 വരെ അറസ്റ്റ് പാടില്ലെന്നാണ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. കേസില്‍ വിശദമായി വാദം കേള്‍ക്കേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി. അതുവരെ അറസ്റ്റ് പോലുള്ള നടപടികളിലേക്ക് കടക്കരുതെന്ന് പോലീസിന് നിര്‍ദ്ദേശം നല്‍കി. ഹരജി വീണ്ടും 15Read More

Kerala

‘വ്‌ളോഗിങ് വേണ്ട; ടൂറിസ്റ്റ് ബസുകളില്‍ ലേസര്‍ ലൈറ്റും മോഡിഫിക്കേഷനും കൂടുന്നു’-കര്‍ശന നടപടി ആവശ്യപ്പെട്ട്

കൊച്ചി: സംസ്ഥാനത്ത് റോഡ് സുരക്ഷയെ ഗുരുതരമായി ബാധിക്കുന്ന വാഹനത്തിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും പരിഷ്‌കരണങ്ങളും നിയന്ത്രിക്കണമെന്ന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ഡ്രൈവര്‍ കാബിനില്‍ വ്‌ലോഗിംഗ് നടത്തുന്നത് അപകടസാധ്യത വര്‍ധിപ്പിക്കുന്നതായും അതു നിര്‍ബന്ധമായും നിരോധിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. കോടതിയില്‍ സമര്‍പ്പിച്ച ദൃശ്യങ്ങളില്‍, ഡ്രൈവര്‍ വീഡിയോ പകര്‍ത്തുന്നതിനിടെ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിക്കുന്ന അപകടങ്ങളുടെ ദൃശ്യങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് കോടതി കടുത്ത പ്രതികരണമാണ് രേഖപ്പെടുത്തിയത്. ഹൈക്കോടതി ബെഞ്ചായ ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രനും ജസ്റ്റിസ് സുരലീ കൃഷ്ണ എസ്.യും, ടൂറിസ്റ്റ് ബസുകള്‍ ഉള്‍പ്പെടെ നിരവധി [&Read More

Kerala

‘തെറാപ്പിസ്റ്റുകളും ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റുകളും ഡോക്ടർമാരല്ല Dr എന്ന് ഉപയോഗിക്കരുത്’ – ഹൈക്കോടതി

കൊച്ചി: ഫിസിയോ തെറാപ്പിസ്റ്റുകള്‍ക്കും ഒക്കുപ്പേഷണല്‍ തെറാപ്പിസ്റ്റുകള്‍ക്കും അവരുടെ പേരിന് മുന്നില്‍ ‘ഡോക്ടര്‍’ എന്ന പദവി ഉപയോഗിക്കരുതെന്ന് ഹൈക്കോടതി. അവര്‍ ഡോക്ടര്‍മാരല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അംഗീകൃത മെഡിക്കല്‍ യോഗ്യതയില്ലാത്തവര്‍ ‘ഡോ’ എന്ന് ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ ബന്ധപ്പെട്ട അധികാരികളോട് കോടതി നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്. ഇങ്ങനെ ഉപയോഗിക്കുന്നത് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ സാധ്യതയുണ്ടെന്നാണ് കോടതി ചൂണ്ടിക്കാട്ടുന്നത്. ഫിസിയോതെറാപ്പിസ്റ്റുകള്‍ ‘ഡോ.’ എന്ന വിശേഷണം നീക്കം ചെയ്യാന്‍ കേന്ദ്ര ആരോഗ്യRead More