പത്തനംതിട്ട: കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐ പിന്തുണയോടെ വിജയിച്ച യു.ഡി.എഫ് പ്രസിഡന്റ് രാജിവച്ചു. യു.ഡി.എഫ് അംഗം കെ.വി ശ്രീദേവിയാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ രാജി സമര്‍പ്പിച്ചത്. വര്‍ഗീയ കക്ഷികളുടെ പിന്തുണ സ്വീകരിച്ച് ഭരിക്കേണ്ടതില്ലെന്ന യു.ഡി.എഫ് നയത്തിന്റെ ഭാഗമായാണ് രാജി. യു.ഡി.എഫിനും ബി.ജെ.പിക്കും അഞ്ച് വീതം അംഗങ്ങളുള്ള പഞ്ചായത്തില്‍ എസ്.ഡി.പി.ഐയുടെ നിലപാട് നിര്‍ണായകമായിരുന്നു. മൂന്ന് അംഗങ്ങളുള്ള എസ്.ഡി.പി.ഐ വോട്ടെടുപ്പില്‍ യു.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്തു. എല്‍.ഡി.എഫിന് പഞ്ചായത്തില്‍ ഒരു അംഗമാണുള്ളത്. എസ്.ഡി.പി.ഐയുടെ വോട്ട് സ്വീകരിച്ച് വിജയിച്ച [&Read More
Tags :Kerala local body election 2025
മറ്റത്തൂര്‍ കോണ്‍ഗ്രസില്‍ കൂട്ടനടപടി; കൂറുമാറിയ മുഴുവന്‍ പഞ്ചായത്ത് അംഗങ്ങളെയും പുറത്താക്കി
തൃശൂർ: മറ്റത്തൂർ ഗ്രാമപഞ്ചായത്തിൽ ബിജെപി പിന്തുണയോടെ ഭരണം പിടിച്ച സംഭവത്തിൽ കോൺഗ്രസിൽ കടുത്ത നടപടി. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയ പഞ്ചായത്ത് അംഗങ്ങളെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. ഇതിനു പുറമെ, വിഷയവുമായി ബന്ധപ്പെട്ട് വീഴ്ച വരുത്തിയ ഡിസിസി ജനറൽ സെക്രട്ടറി ടി.എം. ചന്ദ്രൻ, മണ്ഡലം പ്രസിഡന്റ് ഷാഫി കല്ലുപറമ്പിൽ എന്നിവരെ സസ്‌പെൻഡ് ചെയ്തതായും നേതൃത്വം അറിയിച്ചു. മറ്റത്തൂർ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിലാണ് നാടകീയ നീക്കങ്ങൾ നടന്നത്. ഔദ്യോഗിക നേതൃത്വവുമായുള്ള തർക്കത്തെത്തുടർന്ന് എട്ട് കോൺഗ്രസ് അംഗങ്ങൾ തെരഞ്ഞെടുപ്പിന് [&Read More
തൃശൂര്‍: കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി എം.പി ദത്തെടുത്ത മാതൃകാ ഗ്രാമമായ അവിണിശ്ശേരി ഗ്രാമപഞ്ചായത്തില്‍ ബി.ജെ.പിക്ക് ഭരണം നഷ്ടമായി. കഴിഞ്ഞ 10 വര്‍ഷമായി ബി.ജെ.പി ഭരിച്ചിരുന്ന പഞ്ചായത്ത് യു.ഡി.എഫ് പിടിച്ചെടുത്തു. സുരേഷ് ഗോപിയുടെ തട്ടകത്തില്‍ ബി.ജെ.പിക്ക് നേരിട്ട വലിയ രാഷ്ട്രീയ തിരിച്ചടിയായാണ് ഇത് വിലയിരുത്തപ്പെടുന്നത്. പതിറ്റാണ്ടായി ബി.ജെ.പിയുടെ ഉറച്ച കോട്ടയായിരുന്ന അവിണിശ്ശേരിയില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിലാണ് യു.ഡി.എഫ് അപ്രതീക്ഷിത വിജയം നേടിയത്. നറുക്കെടുപ്പിലൂടെയാണ് കോണ്‍ഗ്രസിലെ റോസിലി ജോയ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. 16 അംഗങ്ങളുള്ള പഞ്ചായത്തില്‍ യുഡിഎഫ് ഏഴ്, [&Read More
‘തെരഞ്ഞെടുപ്പില്‍ ജയിച്ചവര്‍ ‘ഞാന്‍ ജയിച്ചു’ എന്നല്ല, ‘എന്നെ ജയിപ്പിച്ചു’ എന്നാണ് പറയേണ്ടത്’; മുസ്‍ലിം
മലപ്പുറം: ഓട്ടമത്സരത്തില്‍ ജയിക്കുന്നവര്‍ക്ക് വേണമെങ്കില്‍ ‘ഞാന്‍ ജയിച്ചു’ എന്ന് അവകാശപ്പെടാം, എന്നാല്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചവര്‍ ഒരിക്കലും ‘ഞാന്‍ ജയിച്ചു’ എന്നല്ല, മറിച്ച് ‘എന്നെ ജയിപ്പിച്ചു’ എന്നാണ് പറയേണ്ടതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. മലപ്പുറം ജില്ലയിലെ ലീഗ് ജനപ്രതിനിധികളുടെ മഹാസംഗമമായ ‘വിജയാരവം’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജയിപ്പിച്ചത് പാര്‍ട്ടിയും ജനങ്ങളുമാണെന്ന ബോധം ഓരോ ജനപ്രതിനിധിക്കും ഉണ്ടാകണം. വിജയം അഹങ്കരിക്കാനുള്ളതല്ല, മറിച്ച് വിനയത്തോടെ ജനങ്ങളെ സേവിക്കാനുള്ള അവസരമാണെന്നും തങ്ങള്‍ ഓര്‍മിപ്പിച്ചു. [&Read More
മലപ്പുറം: പെരിന്തല്‍മണ്ണയില്‍ മുസ്‍ലിം ലീഗ് ഓഫീസിന് നേരെ നടന്ന ആക്രമണത്തെ തുടര്‍ന്ന് പ്രദേശത്ത് രാഷ്ട്രീയ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നു. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് പെരിന്തല്‍മണ്ണയിലെ ലീഗ് നിയോജക മണ്ഡലം കമ്മിറ്റി ഓഫീസിന് നേരെ രൂക്ഷമായ കല്ലേറുണ്ടായത്. ആക്രമണത്തില്‍ ഓഫീസിന്റെ മുന്‍വശത്തെ ജനല്‍ ചില്ലുകള്‍ പൂര്‍ണ്ണമായും തകരുകയും കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. സംഭവത്തിന് പിന്നില്‍ സി.പി.എംRead More
‘ഞങ്ങള്‍ക്കുണ്ടൊരു പരിപാടി, മയ്യത്താക്ക്ണ പരിപാടി’; കോഴിക്കോട് വടകരയില്‍ മുസ്‌ലിം ലീഗിനെതിരെ കൊലവിളി മുദ്രാവാക്യവുമായി
കോഴിക്കോട്: വടകരയിൽ മുസ്‍ലിം ലീഗിനെതിരെ പരസ്യമായി കൊലവിളി മുദ്രാവാക്യം മുഴക്കി എസ്‍ഡിപിഐ (Read More
മില്ലി മോഹന്‍ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റാകും; തഹ്ലിയ കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനത്തിന് പിന്നാലെ കോഴിക്കോട് കോര്‍പറേഷനിലേക്കും ജില്ലാ പഞ്ചായത്തിലേക്കും യുഡിഎഫ് തങ്ങളുടെ അധ്യക്ഷ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. കോണ്‍ഗ്രസും മുസ്‌ലിം ലീഗും സുപ്രധാന പദവികള്‍ പങ്കിട്ടെടുക്കുന്ന രീതിയിലാണ് അന്തിമ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ജില്ലാ പഞ്ചായത്തില്‍ ഇരു പാര്‍ട്ടികളും ഊഴംവച്ച് അധ്യക്ഷ പദവി അലങ്കരിക്കും. മില്ലി മോഹന്‍ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തേക്കും ഫാത്തിമ തഹ്ലിയ കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്കും മത്സരിക്കും. മേയര്‍ സ്ഥാനാര്‍ത്ഥി: എസ്.കെ അബൂബക്കര്‍(കോണ്‍ഗ്രസ്). എല്‍ഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥിയും ഡെപ്യൂട്ടി [&Read More
‘പോറ്റിയെ കേറ്റിയേ’ പാരഡിയിലെ നടപടിയും പാരയായി? ഒടുവില്‍ യൂടേണ്‍ അടിച്ച് സര്‍ക്കാര്‍; കേസുകള്‍
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വൈറലായ ‘പോറ്റിയെ കേറ്റിയേ’ പാരഡി ഗാനത്തിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. ശബരിമല സ്വര്‍ണക്കൊള്ള വിവാദവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെയും ഇടതുപക്ഷത്തെയും പരിഹസിക്കുന്നതായിരുന്നു ഗാനം. പാട്ടില്‍ കൂടുതല്‍ കേസെടുക്കേണ്ടതില്ലെന്ന് ക്രമസമാധാന ചുമതലയുള്ള എഡിജിപി ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കിയതായാണു പുറത്തുവരുന്ന വിവരം. പാരഡിയില്‍ കേസെടുക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. വിഷയം പ്രതിപക്ഷം ആയുധമാക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് നടപടി പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നത്. കേസ് നിയമപരമായി [&Read More
മലപ്പുറം: സോഷ്യല്‍ മീഡിയയില്‍ തരംഗമായ ‘പോറ്റിയെ കേറ്റിയേ’ എന്ന പാരഡി ഗാനത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ സൈബര്‍ ആക്രമണവും ഭീഷണിയും ശക്തമാകുന്നു. ഗാനം പുറത്തിറങ്ങിയതിന് പിന്നാലെ തങ്ങള്‍ക്കു നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ ഗായകര്‍ വെളിപ്പെടുത്തി. ഒരു സിപിഎം പ്രവര്‍ത്തകന്‍ തന്നെ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയെന്നും, ഇനി പാടണോ വേണ്ടയോ എന്ന് തങ്ങള്‍ തീരുമാനിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയതായും ഗായകനായ അബ്ദുല്‍ ഹയ്യ് ഒരു വാര്‍ത്താ ചാനലിനോട് വെളിപ്പെടുത്തി. ”ഇന്നു രാവിലെ രണ്ടു കോളുകളാണ് എനിക്ക് വന്നത്. ഒന്ന് വിശ്വാസിയായ ഒരു [&Read More
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വമ്പന്‍ ഹിറ്റായ ‘പോറ്റിയേ കേറ്റിയേ, സ്വര്‍ണം ചെമ്പായ് മാറ്റിയേ’ പാരഡി ഗാനത്തിനെതിരെ ഡിജിപിക്ക് പരാതി. ശബരിമലയിലെ സ്വര്‍ണക്കവര്‍ച്ചാ വിവാദവുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയ പാട്ടിനെതിരെ തിരുവാഭരണപാത സംരക്ഷണ സമിതിയാണ് പോലീസിനെ സമീപിച്ചിരിക്കുന്നത്. ഗാനത്തിനെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് സിപിഎമ്മും രംഗത്തെത്തിയിട്ടുണ്ട്. ‘പള്ളിക്കെട്ട് ശബരിമലക്ക് ‘ എന്ന പ്രശസ്തമായ അയ്യപ്പ ഭക്തിഗാനത്തിന്റെ ഈണത്തില്‍ തയാറാക്കിയ ഗാനം തെരഞ്ഞെടുപ്പ് കാലത്ത് സംസ്ഥാനത്തെങ്ങും യുഡിഎഫ് പ്രചാരണങ്ങള്‍ക്ക് വ്യാപകമായി ഉപയോഗിച്ചിരുന്നു. യുഡിഎഫിന്റെ വമ്പന്‍ വിജയത്തിനു പിന്നാലെ, ജനവിധിയെ സ്വാധീനിക്കുന്ന [&Read More