Tags :Kerala local body election controversies
തൃശൂർ: മറ്റത്തൂർ ഗ്രാമപഞ്ചായത്തിൽ ബിജെപി പിന്തുണയോടെ ഭരണം പിടിച്ച സംഭവത്തിൽ കോൺഗ്രസിൽ കടുത്ത നടപടി. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയ പഞ്ചായത്ത് അംഗങ്ങളെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. ഇതിനു പുറമെ, വിഷയവുമായി ബന്ധപ്പെട്ട് വീഴ്ച വരുത്തിയ ഡിസിസി ജനറൽ സെക്രട്ടറി ടി.എം. ചന്ദ്രൻ, മണ്ഡലം പ്രസിഡന്റ് ഷാഫി കല്ലുപറമ്പിൽ എന്നിവരെ സസ്‌പെൻഡ് ചെയ്തതായും നേതൃത്വം അറിയിച്ചു. മറ്റത്തൂർ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിലാണ് നാടകീയ നീക്കങ്ങൾ നടന്നത്. ഔദ്യോഗിക നേതൃത്വവുമായുള്ള തർക്കത്തെത്തുടർന്ന് എട്ട് കോൺഗ്രസ് അംഗങ്ങൾ തെരഞ്ഞെടുപ്പിന് [&Read More
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വൈറലായ ‘പോറ്റിയെ കേറ്റിയേ’ പാരഡി ഗാനത്തിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. ശബരിമല സ്വര്‍ണക്കൊള്ള വിവാദവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെയും ഇടതുപക്ഷത്തെയും പരിഹസിക്കുന്നതായിരുന്നു ഗാനം. പാട്ടില്‍ കൂടുതല്‍ കേസെടുക്കേണ്ടതില്ലെന്ന് ക്രമസമാധാന ചുമതലയുള്ള എഡിജിപി ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കിയതായാണു പുറത്തുവരുന്ന വിവരം. പാരഡിയില്‍ കേസെടുക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. വിഷയം പ്രതിപക്ഷം ആയുധമാക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് നടപടി പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നത്. കേസ് നിയമപരമായി [&Read More
മലപ്പുറം: സോഷ്യല്‍ മീഡിയയില്‍ തരംഗമായ ‘പോറ്റിയെ കേറ്റിയേ’ എന്ന പാരഡി ഗാനത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ സൈബര്‍ ആക്രമണവും ഭീഷണിയും ശക്തമാകുന്നു. ഗാനം പുറത്തിറങ്ങിയതിന് പിന്നാലെ തങ്ങള്‍ക്കു നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ ഗായകര്‍ വെളിപ്പെടുത്തി. ഒരു സിപിഎം പ്രവര്‍ത്തകന്‍ തന്നെ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയെന്നും, ഇനി പാടണോ വേണ്ടയോ എന്ന് തങ്ങള്‍ തീരുമാനിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയതായും ഗായകനായ അബ്ദുല്‍ ഹയ്യ് ഒരു വാര്‍ത്താ ചാനലിനോട് വെളിപ്പെടുത്തി. ”ഇന്നു രാവിലെ രണ്ടു കോളുകളാണ് എനിക്ക് വന്നത്. ഒന്ന് വിശ്വാസിയായ ഒരു [&Read More