Tags :Kerala local body polls 2025
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വമ്പന്‍ ഹിറ്റായ ‘പോറ്റിയേ കേറ്റിയേ, സ്വര്‍ണം ചെമ്പായ് മാറ്റിയേ’ പാരഡി ഗാനത്തിനെതിരെ ഡിജിപിക്ക് പരാതി. ശബരിമലയിലെ സ്വര്‍ണക്കവര്‍ച്ചാ വിവാദവുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയ പാട്ടിനെതിരെ തിരുവാഭരണപാത സംരക്ഷണ സമിതിയാണ് പോലീസിനെ സമീപിച്ചിരിക്കുന്നത്. ഗാനത്തിനെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് സിപിഎമ്മും രംഗത്തെത്തിയിട്ടുണ്ട്. ‘പള്ളിക്കെട്ട് ശബരിമലക്ക് ‘ എന്ന പ്രശസ്തമായ അയ്യപ്പ ഭക്തിഗാനത്തിന്റെ ഈണത്തില്‍ തയാറാക്കിയ ഗാനം തെരഞ്ഞെടുപ്പ് കാലത്ത് സംസ്ഥാനത്തെങ്ങും യുഡിഎഫ് പ്രചാരണങ്ങള്‍ക്ക് വ്യാപകമായി ഉപയോഗിച്ചിരുന്നു. യുഡിഎഫിന്റെ വമ്പന്‍ വിജയത്തിനു പിന്നാലെ, ജനവിധിയെ സ്വാധീനിക്കുന്ന [&Read More
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ദിവസം സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രീ പോള്‍ സര്‍വേ ഫലം പ്രചരിപ്പിച്ചു എന്നാരോപിച്ച് മുന്‍ ഡിജിപിയും തിരുവനന്തപുരം കോര്‍പ്പറേഷന്‍ ശാസ്തമംഗലം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ഥിയുമായ ആര്‍. ശ്രീലേഖയ്‌ക്കെതിരെ സിപിഎമ്മും കോണ്‍ഗ്രസും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎ സഖ്യത്തിന് മുന്‍തൂക്കം പ്രവചിക്കുന്ന തരത്തിലുള്ള ഒരു ഗ്രാഫ് വോട്ടെടുപ്പ് ദിവസം ശ്രീലേഖ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. സാധാരണയായി മാധ്യമങ്ങളുമായി ചേര്‍ന്ന് പ്രീ പോള്‍ സര്‍വേകള്‍ നടത്താറുള്ള ഒരു പ്രമുഖ ഏജന്‍സിയുടേതെന്ന വ്യാജേനയാണ് ഈ [&Read More
തിരുവനന്തപുരം: കോർപറേഷൻ മുട്ടട വാർഡിലെ കോൺഗ്രസ് സ്ഥാനാർത്ഥി വൈഷ്ണാ സുരേഷിന്റെ പേര് വോട്ടർ പട്ടികയിൽനിന്ന് നീക്കം ചെയ്യാൻ മേയർ ആര്യാ രാജേന്ദ്രന്റെ ഓഫീസ് നേരിട്ട് ഇടപെട്ടതിന്റെ നിർണായക തെളിവുകൾ പുറത്ത്. വൈഷ്ണയ്ക്കെതിരായ പരാതിയിൽ അന്വേഷണ ചുമതലയില്ലാത്ത, മേയറുടെ ഓഫീസിലെ രണ്ട് ജീവനക്കാരാണ് വൈഷ്ണ ഹാജരാക്കിയ രേഖകളിലുള്ള വീടുകളിലെത്തി പരിശോധന നടത്തിയത്. ഇവർ അവിടെയുള്ള താമസക്കാരിൽ നിന്ന് സത്യവാങ്മൂലം എഴുതി വാങ്ങുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഉദ്യോഗസ്ഥരെ സ്വാധീനിച്ച് വോട്ട് നീക്കം ചെയ്യാൻ മേയറുടെ ഓഫീസ് ഗൂഢാലോചന നടത്തിയെന്ന [&Read More
തൃശൂര്‍: കെപിസിസി ജനറൽ സെക്രട്ടറിയും വടക്കാഞ്ചേരി മുൻ എംഎൽഎയുമായ അനിൽ അക്കര(Read More
തിരുവനന്തപുരം: കോര്‍പറേഷനിലെ മുട്ടട വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷിന് മത്സരിക്കാന്‍ അനുമതി. വോട്ടര്‍ പട്ടികയില്‍ നിന്ന് വൈഷ്ണയുടെ പേര് നീക്കിയ നടപടി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കി. ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനത്തിന് പിന്നാലെയാണ് കമ്മീഷന്‍ ഈ സുപ്രധാന തീരുമാനമെടുത്തത്. വൈഷ്ണയെ സപ്ലിമെന്ററി വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിറക്കി. കോര്‍പറേഷനിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥി എന്ന നിലയിലാണ് യു.ഡി.എഫ് വൈഷ്ണയെ മുട്ടട വാര്‍ഡില്‍ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍, വ്യാജ മേല്‍വിലാസം ഉപയോഗിച്ച് വൈഷ്ണയും [&Read More
പയ്യന്നൂർ: വോട്ടർ പട്ടിക തീവ്ര പരിശോധനയുമായി (എസ്ഐആർ) ബന്ധപ്പെട്ട കടുത്ത ജോലി സമ്മർദ്ദത്തെ തുടർന്ന് കണ്ണൂരിൽ ബൂത്ത് ലെവൽ ഓഫീസർ (ബിഎൽഒ) ആത്മഹത്യ ചെയ്ത സംഭവത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധം ശക്തമാകുന്നു. മരിച്ച അനീഷ് ജോർജിന് നീതി തേടി, സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ഇന്ന് സംസ്ഥാനവ്യാപകമായി ബിഎൽഒമാർ ജോലി ബഹിഷ്‌കരിക്കും. പയ്യന്നൂർ മണ്ഡലം 18Read More
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടു ഘട്ടങ്ങളില്‍. ഡിസംബര്‍ ഒന്‍പതിന് ആദ്യഘട്ടം നടക്കും. രണ്ടാംഘട്ടം 11നും വോട്ടെണ്ണല്‍ 13നും നടക്കും. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജഹാന്‍ ആണു പ്രഖ്യാപനം നടത്തിയത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് ആദ്യഘട്ടം. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ രണ്ടാം ഘട്ടത്തിലും വോട്ടെടുപ്പ് നടക്കും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി നവംബര്‍ 21 ആണ്. സൂക്ഷ്മ പരിശോധന നവംബര്‍ [&Read More