27/01/2026

Tags :Kerala Minister

Main story

വര്‍ഗീയ പരാമര്‍ശത്തില്‍ ഒടുവില്‍ മാപ്പുപറഞ്ഞ് മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ വിവാദ പരാമര്‍ശത്തില്‍ ഒടുവില്‍ മാപ്പുപറഞ്ഞ് മന്ത്രി സജി ചെറിയാന്‍. ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും, തെറ്റിദ്ധാരണ സൃഷ്ടിച്ച സാഹചര്യത്തില്‍ പ്രസ്താവന പിന്‍വലിക്കുകയാണെന്നും മന്ത്രി അറിയിച്ചു. ഏറെ കോലാഹലങ്ങള്‍ക്കിടയിലും പ്രസ്താവനയെ ന്യായീകരിച്ച മന്ത്രിയാണ് ഒടുവില്‍ ഖേദപ്രകടനവുമായി രംഗത്തെത്തിയിരിക്കുന്നത്. തന്റെ വാക്കുകള്‍ ഏതെങ്കിലും വിഭാഗത്തിന് വേദനയുണ്ടാക്കിയെങ്കില്‍ അതില്‍ ഖേദം പ്രകടിപ്പിക്കുന്നതായും മന്ത്രി അറിയിച്ചു. ‘ആ പ്രസ്താവന ഞാന്‍ പിന്‍വലിക്കുന്നു. എന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു. ആരെയും അധിക്ഷേപിക്കാനോ വേദനിപ്പിക്കാനോ ഞാന്‍ ഉദ്ദേശിച്ചിട്ടില്ല,’ മന്ത്രി [&Read More