10/06/2026
[fontresizer_tawhidurrahmandear_widget]

Tags :Kerala Police Arrest

Kerala

പെൺകുട്ടിയുടെ മോർഫ് ‌ചെയ്‌ത നഗ്നചിത്രം പ്രചരിപ്പിച്ച് പണംതട്ടാൻ ശ്രമം; പോലീസുകാരൻ അറസ്റ്റിൽ

കൊല്ലം: സാമൂഹിക മാധ്യമങ്ങളിലൂടെ പെൺകുട്ടിയുടെ വ്യാജ നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുകയും പണവും സ്വർണവും തട്ടാൻ ശ്രമിക്കുകയും ചെയ്ത പോലീസുകാരൻ പിടിയിലായി. അടൂർ കെഐപി മൂന്നാം ബറ്റാലിയനിലെ സിപിഒയും ശൂരനാട് സ്വദേശിയുമായ അവിനാഷ് സുരേന്ദ്രനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ കുടുംബവുമായി നേരത്തെ പരിചയമുണ്ടായിരുന്ന പ്രതി, ആറ് വർഷം മുൻപ് പെൺകുട്ടി പ്രായപൂർത്തിയാകാത്ത സമയത്തെടുത്ത ചിത്രങ്ങൾ കുട്ടിയുടെ അമ്മയുടെ ഫോണിൽ നിന്നും കൈക്കലാക്കിയിരുന്നു. ഈ ചിത്രങ്ങൾ മോശമായ രീതിയിൽ മോർഫ് ചെയ്ത് വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി പ്രചരിപ്പിച്ച [&Read More

Kerala

‘ബ്രേക്കപ്പാ’യി; സമ്മാനമായി നൽകിയ ബൈക്ക് തിരികെ നൽകാത്തതിന് യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച് പെൺസുഹൃത്തും സംഘവും

ഇടുക്കി: ചെറുതോണിയിൽ യുവാവിന് കുത്തേറ്റ സംഭവത്തിൽ പെൺസുഹൃത്തിന്റെ സുഹൃത്തുക്കളായ നാലംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ സ്വദേശി അതുകുമാർ (24), മാവേലിക്കര സ്വദേശി വി.ജെ അഭിജിത്ത് (25), തലശ്ശേരി സ്വദേശി യദുകൃഷ്ണൻ (24), പാലക്കാട് സ്വദേശി സി.എം അനു (22) എന്നിവരെയാണ് ഇടുക്കി പോലീസ് പിടികൂടിയത്. ഭൂമിയാങ്കുളം സ്വദേശിയായ ജിൻസ് ഷാജിക്ക് (21) നേരെയാണ് ആക്രമണമുണ്ടായത്. ജിൻസും പെൺസുഹൃത്തും തമ്മിലുണ്ടായിരുന്ന പ്രണയബന്ധം തകർന്നതാണ് അക്രമത്തിന് പിന്നിലെ കാരണം. മുൻപ് പെൺസുഹൃത്ത് ജിൻസിന് സമ്മാനമായി നൽകിയിരുന്ന ബൈക്ക് [&Read More