01/04/2026
[fontresizer_tawhidurrahmandear_widget]

Tags :KeralaPolice

Kerala

ഒടുവിൽ പിടിയിൽ; വിയ്യൂരിൽ നിന്ന് രക്ഷപ്പെട്ട കൊടും കുറ്റവാളി ബാലമുരുകനെ തമിഴ്‌നാട്ടിൽ നിന്ന്

ചെന്നൈ: വിയ്യൂർ ജയിലിന് മുൻപിൽ നിന്ന് രക്ഷപ്പെട്ട കുപ്രസിദ്ധ കുറ്റവാളി ബാലമുരുകൻ പിടിയിലായി. തെങ്കാശിക്ക് സമീപം ഊത്തുമലൈയിൽ നിന്ന് വാഹനപരിശോധനയ്ക്കിടെയാണ് ഇയാൾ തമിഴ്‌നാട് പൊലീസിന്റെ പിടിയിലായത്. തെങ്കാശി കോടതിയിൽ ഹാജരാക്കിയ ബാലമുരുകനെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. അഞ്ചുകൊലപാതകങ്ങൾ അടക്കം 53 കേസുകളിൽ പ്രതിയാണ് ബാലമുരുകൻ. നവംബർ രണ്ടിന് വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് പൊലീസിന്റെ കണ്ണുവെട്ടിച്ചാണ് ഇയാൾ രക്ഷപ്പെട്ടത്. ബന്തക്കുടിയിലെ കേസുമായി ബന്ധപ്പെട്ട് വിയ്യൂർ ജയിലിൽ നിന്നും തമിഴ്‌നാട് പൊലീസ് ഇയാളെ കൊണ്ടുപോവുകയായിരുന്നു. തമിഴ്‌നാട്ടിലെ കേസിൽ [&Read More

Main story

കൊല്ലത്ത് പാറാവ് ഡ്യൂട്ടി കഴിഞ്ഞ് വിശ്രമ മുറിയിലേക്ക് പോയ പൊലീസുകാരിക്ക് നേരെ പൊലീസുകാരൻ്റെ

കൊല്ലം: പൊലീസുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പൊലീസുകാരന് സസ്‌പെന്‍ഷന്‍. സിവില്‍ പൊലീസ് ഓഫീസര്‍ നവാസിനെയാണ് സിറ്റി പൊലീസ് കമ്മീഷണര്‍ സസ്‌പെന്‍ഡ് ചെയ്തത്. നീണ്ടകര കോസ്റ്റല്‍ പൊലീസ് സ്‌റ്റേഷനില്‍ ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്തുവരവെ ആയിരുന്നു സംഭവം നടന്നത്. നവംബര്‍ ആറാം തീയതി പുലര്‍ച്ചെ പാറാവ് ഡ്യൂട്ടി കഴിഞ്ഞ് വിശ്രമ മുറിയിലേക്ക് പോയ പൊലീസുകാരിയാണ് അതിക്രമത്തിന് ഇരയായത്. പൊലീസുകാരി കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ ചവറ പൊലീസ് കേസെടുത്തിരുന്നു. പൊലീസ് സേനയുടെ അന്തസ്സിന് കളങ്കം വരുത്തുന്ന പ്രവര്‍ത്തിയാണ് നവാസ് ചെയ്തതെന്ന [&Read More