28/03/2026
[fontresizer_tawhidurrahmandear_widget]

Tags :kochi

Kerala

‘കേരള സ്‌റ്റോറി 2’ഉം ബഹിഷ്‌ക്കരിച്ച് കേരളം: കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിൽ ആളില്ലാത്തത് കാരണം

കോഴിക്കോട്: വിവാദ സിനിമയായ ‘കേരള സ്‌റ്റോറി 2: ഗോസ് ബിയോണ്ട്’ എന്ന ചിത്രത്തിന് കേരളത്തിൽ തണുപ്പൻ പ്രതികരണം. മതിയായ കാണികളില്ലാത്തതിനെ തുടർന്ന് കോഴിക്കോട് ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ സിനിമയുടെ പ്രദർശനം റദ്ദാക്കി. കോഴിക്കോട് റീഗൽ തിയറ്ററിൽ രാത്രി 10 മണിക്ക് നിശ്ചയിച്ചിരുന്ന ഷോയ്ക്ക് കേവലം രണ്ട് പേർ മാത്രമാണ് ടിക്കറ്റ് ബുക്ക് ചെയ്തത്. ഇതോടെ കാണികളില്ലാത്തതിനാൽ തിയറ്റർ അധികൃതർ ഷോ റദ്ദാക്കുകയായിരുന്നു. കൊച്ചിയിലും സമാനമായ അവസ്ഥയാണ് നിലവിലുള്ളത്. എറണാകുളം ജില്ലയിലെ പാൻ സിനിമാസിൽ ആറ് പേരും പി.വി.ആറിൽ [&Read More

Main story

ഹണിട്രാപ്പ് കേസ് പ്രതികൾക്കെതിരെ കാപ്പ; സഫ്‌ന മുൻപും സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതായി സംശയം

കൊച്ചി: ഭിന്നശേഷിക്കാരനായ യുവാവിനെ ഹണിട്രാപ്പിൽപ്പെടുത്തി ക്രൂരമായി മർദിച്ച കേസിലെ പ്രതികൾക്കെതിരെ കാപ്പ ചുമത്തും. കേസിലെ പ്രതികളായ അമൽ, അനന്ത എന്നിവർ കൊലപാതകം, ലഹരിക്കടത്ത് അടക്കമുള്ള ഗുരുതര കുറ്റകൃത്യങ്ങളിൽ നേരത്തെയും ഉൾപ്പെട്ടിട്ടുള്ളതിനാലാണ് കടുത്ത നടപടിയിലേക്ക് പോലീസ് കടക്കുന്നത്. കേസിലെ ഒന്നാം പ്രതിയായ പറവൂർ സ്വദേശി സഫ്‌നയുടെ നേതൃത്വത്തിലുള്ള സംഘം മുൻപും സമാനമായ രീതിയിൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിൽ പോലീസ് വിപുലമായ അന്വേഷണം ആരംഭിച്ചു. ഉടൻ തന്നെ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ [&Read More

Kerala

ലൈംഗികബന്ധത്തിന് വിസമ്മതിച്ചു; കൊച്ചിയിൽ ഭിന്നശേഷിക്കാരന് ക്രൂരമർദ്ദനം, യുവതിയുടെ സുഹൃത്തുക്കൾ പിടിയിൽ

കൊച്ചി: പനമ്പിള്ളി നഗറിലെ ലോഡ്ജിൽ ഭിന്നശേഷിക്കാരനായ യുവാവിനെ ക്രൂരമായി മർദിച്ചു. ലൈംഗികബന്ധത്തിന് വിസമ്മതിച്ചതിനെ തുടർന്നാണ് കലൂരിൽ താമസിക്കുന്ന കൊല്ലം സ്വദേശിയായ യുവാവിന് മർദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തു. കണ്ടാലറിയാവുന്ന മറ്റ് മൂന്ന് പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട യുവതി യുവാവിനെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഇവർ തമ്മിലുള്ള ചാറ്റിങ്ങിൽ പ്രകോപിതനായ യുവതിയുടെ മറ്റൊരു സുഹൃത്ത്, യുവതിയെ ഉപയോഗിച്ച് തന്നെ യുവാവിനെ ലോഡ്ജിലെത്തിച്ചു. അവിടെയുണ്ടായിരുന്ന [&Read More

Main story

ഫേസ് ക്രീം മാറ്റിവെച്ചു; കമ്പിപ്പാര കൊണ്ട് അമ്മയുടെ വാരിയെല്ല് തല്ലിതകർത്ത മകൾ പിടിയിൽ

കൊച്ചി: അമ്മയെ ക്രൂരമായി മർദിച്ച് വാരിയെല്ല് തല്ലിയൊടിച്ച മകൾ പോലീസിന്റെ പിടിയിലായി. പനങ്ങാട് സ്വദേശി നിവ്യയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഫേസ് ക്രീം മാറ്റിവെച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് ക്രൂരമായ മർദനത്തിൽ കലാശിച്ചത്. പരിക്കേറ്റ തൊഴിലുറപ്പ് തൊഴിലാളിയായ സരസു നിലവിൽ ചികിത്സയിലാണ്. കഴിഞ്ഞ തിങ്കളാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. താൻ സ്ഥിരമായി ഉപയോഗിക്കുന്ന ഫേസ് ക്രീം അമ്മ എടുത്തുമാറ്റിയെന്ന് ആരോപിച്ചായിരുന്നു നിവ്യയുടെ അക്രമം. താൻ ക്രീം എടുത്തിട്ടില്ലെന്ന് സരസു ആവർത്തിച്ചു പറഞ്ഞിട്ടും നിവ്യ പിന്മാറിയില്ല. അമ്മയുടെ മുഖത്തും [&Read More

Kerala

‘തെറാപ്പിസ്റ്റുകളും ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റുകളും ഡോക്ടർമാരല്ല Dr എന്ന് ഉപയോഗിക്കരുത്’ – ഹൈക്കോടതി

കൊച്ചി: ഫിസിയോ തെറാപ്പിസ്റ്റുകള്‍ക്കും ഒക്കുപ്പേഷണല്‍ തെറാപ്പിസ്റ്റുകള്‍ക്കും അവരുടെ പേരിന് മുന്നില്‍ ‘ഡോക്ടര്‍’ എന്ന പദവി ഉപയോഗിക്കരുതെന്ന് ഹൈക്കോടതി. അവര്‍ ഡോക്ടര്‍മാരല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അംഗീകൃത മെഡിക്കല്‍ യോഗ്യതയില്ലാത്തവര്‍ ‘ഡോ’ എന്ന് ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ ബന്ധപ്പെട്ട അധികാരികളോട് കോടതി നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്. ഇങ്ങനെ ഉപയോഗിക്കുന്നത് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ സാധ്യതയുണ്ടെന്നാണ് കോടതി ചൂണ്ടിക്കാട്ടുന്നത്. ഫിസിയോതെറാപ്പിസ്റ്റുകള്‍ ‘ഡോ.’ എന്ന വിശേഷണം നീക്കം ചെയ്യാന്‍ കേന്ദ്ര ആരോഗ്യRead More

Kerala

‘നിരന്തരം ജാമ്യവ്യവസ്ഥ ലംഘിക്കുന്നു’ ഷാജന്‍ സ്‌കറിയയ്‌ക്കെതിരെ കടുപ്പിച്ച് കോടതി; നേരിട്ട് ഹാജരാകാന്‍ കര്‍ശന

കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ ‘മറുനാടന്‍ മലയാളി’ യൂട്യൂബ് ചാനല്‍ ഉടമ ഷാജന്‍ സ്‌കറിയയോട് കടുപ്പിച്ച് കോടതി. കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതി ഉത്തരവിട്ടു. തന്റെ വീഡിയോകളിലൂടെ സ്ത്രീകളെ അങ്ങേയറ്റം മോശമായ ഭാഷയില്‍ അധിക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി ഒരു യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണു കര്‍ശന നിര്‍ദേശം. ഷാജന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി നല്‍കിയ ഹരജിയിലാണ് കോടതിയുടെ ഇടപെടല്‍. നേരിട്ടു ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഷാജന്‍ സ്‌കറിയയുടെ [&Read More