12/06/2026
[fontresizer_tawhidurrahmandear_widget]

Tags :Kozhikode Airport

Main story

കോഴിക്കോട് വിമാനത്താവള വികസനം: 2 കിലോമീറ്റർ ചുറ്റളവിൽ 5 മലകൾ തുരന്ന് മണ്ണെടുപ്പ്;

മലപ്പുറം: കോഴിക്കോട് വിമാനത്താവള വികസനത്തിനായി പുൽപ്പറ്റ പഞ്ചായത്തിലെ പൂക്കൊളത്തൂർ പ്രദേശത്ത് വ്യാപകമായി മണ്ണെടുക്കുന്നത് ജനങ്ങളിൽ ആശങ്കയുണ്ടാക്കുന്നു. രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള അഞ്ച് മലകളാണ് വികസനത്തിന്റെ പേരിൽ തുരന്നുനീക്കുന്നത്. പരിസ്ഥിതി ആഘാത പഠനം നടത്താതെയുള്ള നടപടി കടുത്ത ശുദ്ധജലക്ഷാമത്തിനും മണ്ണൊലിപ്പിനും കാരണമാകുമെന്ന് നാട്ടുകാർ ആരോപിക്കുന്നു. മണ്ണുമായി പോകുന്ന വലിയ വാഹനങ്ങൾ സൃഷ്ടിക്കുന്ന അപകടഭീതിയും രൂക്ഷമായ പൊടിശല്യവും പ്രദേശവാസികളുടെ ജീവിതം ദുസ്സഹമാക്കുകയാണ്. പ്രത്യേകിച്ച് സ്കൂൾ സമയങ്ങളിൽ ഈ വാഹനങ്ങൾ വിദ്യാർത്ഥികളുടെ ജീവന് ഭീഷണിയാകുന്നു. പ്രശ്നത്തിൽ ഇടപെടണമെന്നും മണ്ണെടുപ്പ് നിർത്തിവെക്കണമെന്നും ആവശ്യപ്പെട്ട് [&Read More