കോഴിക്കോട്: നഗരത്തിന്റെ മനോഹാരിത ആസ്വദിക്കാൻ ഇനി കെഎസ്ആർടിസിയുടെ ഡബിൾ ഡക്കർ ബസും. സരോവരം ബയോ പാർക്ക്, കോഴിക്കോട് ബീച്ച്, മാനാഞ്ചിറ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ഓപ്പൺ ടോപ്പ് ഇലക്ട്രിക് ഡബിൾ ഡക്കർ ബസ് സർവീസ് ഈ വാരാന്ത്യം മുതൽ പൊതുജനങ്ങൾക്കായി നിരത്തിലിറങ്ങും. മലബാറിലെ ആദ്യത്തെ ഡബിൾ ഡക്കർ ബസ് എന്ന പ്രത്യേകതയും ഇതിനുണ്ട്. പദ്ധതിയുടെ ഫ്ലാഗ് ഓഫ് ടൂറിസംRead More
Tags :Kozhikode Beach
കോഴിക്കോട്: ബീച്ചിൽ പരസ്യമായി കഞ്ചാവ് ഉണക്കാനിട്ട് അതിനടുത്ത് കിടന്നുറങ്ങിയ യുവാവിനെ പോലീസ് പിടികൂടി. കോഴിക്കോട് വെള്ളയിൽ സ്വദേശി മുഹമ്മദ് റാഫിയാണ് പിടിയിലായത്. ഇന്ന് രാവിലെയാണ് സംഭവം. ബീച്ചിലെത്തിയ സന്ദർശകരാണ് ഒരാൾ കഞ്ചാവ് ഉണക്കാനിട്ട് കിടന്നുറങ്ങുന്നത് കണ്ടത്. ഇവർ ഉടൻ തന്നെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പോലീസ് സംഘം ഇയാളെ കസ്റ്റഡിയിലെടുത്തു. പിടിയിലായ മുഹമ്മദ് റാഫി സ്ഥിരം കുറ്റവാളിയാണെന്ന് പോലീസ് അറിയിച്ചു. പ്രതിയെ ഇന്ന് ഉച്ചയോടെ കോടതിയിൽ ഹാജരാക്കും.Read More