കൊല്ലം: ഡ്യൂട്ടിയിലുണ്ടായിരുന്ന പാറാവുകാരൻ ലോക്കപ്പ് പൂട്ടാൻ മറന്നതിനെ തുടർന്ന് മോഷണക്കേസ് പ്രതി പോലീസ് സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ടു. കൊല്ലം കുണ്ടറ പോലീസ് സ്റ്റേഷനിലാണ് നാടകീയമായ സംഭവം നടന്നത്. എഴുകോൺ പുത്തൻനട വൈജിത്ത് ഭവനിൽ വൈജേഷ് (23) ആണ് പോലീസിന്റെ വീഴ്ച മുതലെടുത്ത് കടന്നുകളഞ്ഞത്. നാന്തിരിക്കലിൽ നിർമാണം നടക്കുന്ന വീടിന്റെ വയറിങ്, പ്ലംബിങ് സാമഗ്രികൾ മുറിച്ചുകടത്തിയ കേസ്സിലാണ് വൈജേഷ് പിടിയിലായത്. സാമഗ്രികൾ മുറിക്കാനായി ഉപയോഗിച്ച ഉപകരണങ്ങൾ വാടകയ്ക്കെടുത്ത കടയിൽ തിരികെ നൽകാൻ ചൊവ്വാഴ്ച രാത്രി എത്തിയ സമയത്താണ് പ്രതിയെ [&Read More