‘ഇരുന്ന് പറയുന്നത് സഭാരേഖകളിൽ ഉണ്ടാകില്ല, അത് ഓഫ് ദി റെക്കോർഡാണ്’; മുഖ്യമന്ത്രിയുടെ പരാമർശത്തിൽ
തിരുവനന്തപുരം: നിയമസഭയിൽ അംഗങ്ങൾ ഇരിപ്പിടത്തിൽ ഇരുന്ന് പറയുന്ന കാര്യങ്ങൾ ‘ഓഫ് ദി റെക്കോർഡ്’ ആണെന്നും സഭാരേഖകളിൽ ഉണ്ടാകില്ലെന്നും സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ വ്യക്തമാക്കി. എഴുന്നേറ്റ് നിന്ന് പറയുന്ന കാര്യങ്ങൾ മാത്രമാണ് ഔദ്യോഗിക രേഖകളിൽ ഉൾപ്പെടുത്തുക. കുട്ടനാട് താലൂക്കിന് അവധി നൽകുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി സതീശൻ ഇരുന്ന് പ്രതികരിച്ചതുമായി ബന്ധപ്പെട്ട വിവാദത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി നെഗറ്റീവ് ആയി പ്രതികരിക്കുന്ന വ്യക്തിയല്ലെന്നും സ്പീക്കർ കൂട്ടിച്ചേർത്തു. ചമ്പക്കുളം മൂലം വള്ളംകളി പ്രമാണിച്ച് കുട്ടനാട് താലൂക്കിന് പ്രാദേശിക അവധി നൽകണമെന്ന് [&Read More