27/01/2026

Tags :lebanon

World

‘ഏത് ആക്രമണവും നേരിടാന്‍ സൈന്യം പൂര്‍ണസജ്ജം; ഞങ്ങള്‍ക്കെതിരെ എന്തെങ്കിലും നീക്കമുണ്ടായാല്‍ വലിയ വില

തെഹ്റാന്‍: ഏത് തരത്തിലുള്ള സൈനിക നീക്കത്തെയും നേരിടാന്‍ ഇറാന്റെ സായുധ സേന പൂര്‍ണ സജ്ജമാണെന്ന് ഇറാന്‍. വിദേശകാര്യ മന്ത്രാലയം വക്താവ് ഇസ്മായില്‍ ബഗായി ആണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തിന്റെ പരമാധികാരത്തിന് നേരെയുള്ള ഏത് വെല്ലുവിളിയെയും ശക്തമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാനിലെ ആഭ്യന്തര വിഷയങ്ങളില്‍ അമേരിക്കയും ഇസ്രയേലും ഇടപെടുന്നുവെന്ന ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് സൈന്യത്തിന്റെ മുന്നൊരുക്കത്തെ കുറിച്ച് വക്താവ് പ്രതികരിച്ചത്. ‘ഇറാനെതിരെ എന്തെങ്കിലും സാഹസികതയ്ക്ക് മുതിര്‍ന്നാല്‍ അതിന് വലിയ വില നല്‍കേണ്ടി വരും. ഞങ്ങളുടെ സായുധ സേന ഏത് [&Read More

World

ഇസ്‌ലാമോഫോബിയ ആളിക്കത്തിക്കുന്നവര്‍ക്ക് ക്രിസ്ത്യാനികളും മുസ്‌ലിംകളും ഒന്നിച്ചുകഴിയുന്ന ലബനാന്‍ ഒരു പാഠമാണ്-ലിയോ മാര്‍പാപ്പ

റോം: യൂറോപ്പില്‍ നിലനില്‍ക്കുന്ന ഇസ്‍ലാമോഫോബിയ (ഇസ്‍ലാം മതവിദ്വേഷം) പലപ്പോഴും, വ്യത്യസ്ത മതവിശ്വാസികളെയും വംശീയരെയും സമൂഹത്തില്‍ നിന്ന് ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആളിക്കത്തിക്കുന്നതാണെന്ന് ലിയോ പതിനാലാമന്‍ മാര്‍പാപ്പ. തുര്‍ക്കി, ലബനാന്‍ എന്നിവിടങ്ങളിലെ തന്റെ ആദ്യ ഔദ്യോഗിക വിദേശ സന്ദര്‍ശനം പൂര്‍ത്തിയാക്കി ‘ഐടിഎ എയര്‍വേയ്സിന്റെRead More

World

‘ലബനാനില്‍ ഇസ്രയേല്‍ നിരോധിത ക്ലസ്റ്റര്‍ ബോംബുകള്‍ ഉപയോഗിച്ചു’; പുതിയ തെളിവുകള്‍ പുറത്ത്

ബെയ്‌റൂത്ത്: ഇസ്രയേല്‍ ലബനാനുമായി വ്യാപകമായി നിരോധിത ക്ലസ്റ്റര്‍ ബോംബുകള്‍ ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍. 13 മാസം നീണ്ടുനിന്ന യുദ്ധത്തിനിടെയാണ് ഇസ്രയേല്‍ കൂട്ടനശീകരണായുധം ഉപയോഗിച്ചതെന്ന് ‘ദി ഗാര്‍ഡിയന്‍’ കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഇസ്രയേലി നിര്‍മിത ക്ലസ്റ്റര്‍ ബോംബുകളുടെ അവശിഷ്ടങ്ങള്‍ കാണിക്കുന്ന തെക്കന്‍ ലബനാനിലെ മൂന്ന് വനപ്രദേശങ്ങളില്‍നിന്നുള്ള ചിത്രങ്ങളാണ് ഗാര്‍ഡിയന്‍ പുറത്തുവിട്ടത്. 155Read More

Main story

ഇസ്രയേലിനെതിരെ യുദ്ധത്തിനിറങ്ങുന്ന ലബനീസ് സൈന്യത്തിനൊപ്പം അണിനിരക്കും; പ്രഖ്യാപനവുമായി ഹിസ്ബുല്ല

ബെയ്‌റൂത്: ഇസ്രയേല്‍ അധിനിവേശത്തെ ചെറുക്കാന്‍ തങ്ങള്‍ക്ക് നിയമപരമായ അവകാശമുണ്ടെന്ന് ലെബനനിലെ സായുധ സംഘമായ ഹിസ്ബുല്ല. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിന് ലബനാന്‍ സൈന്യത്തിന് പൂര്‍ണ പിന്തുണ നല്‍കുമെന്നും സൈന്യത്തോടൊപ്പം അണിനിരക്കുമെന്നും അവര്‍ വ്യക്തമാക്കി. യു.എസ് മധ്യസ്ഥതയില്‍ നിലവില്‍വന്ന വെടിനിര്‍ത്തല്‍ കരാറിന് ലബനാന്‍ ബാധ്യസ്ഥമാണെങ്കിലും, ഇസ്രയേലുമായി രാഷ്ട്രീയപരമായ ചര്‍ച്ചകളില്‍ ഏര്‍പ്പെടാന്‍ തങ്ങള്‍ക്ക് ബാധ്യതയില്ലെന്ന് ഹിസ്ബുല്ല അറിയിച്ചു. അധിനിവേശത്തെയും ആക്രമണത്തെയും ചെറുക്കാനുള്ള തങ്ങളുടെ നിയമപരമായ അവകാശം ആവര്‍ത്തിക്കുന്നു. ലബനാന്റെ സുരക്ഷ ഉറപ്പാക്കുന്ന കാര്യത്തില്‍ തങ്ങളും രാജ്യത്തെ ജനങ്ങളും സൈന്യത്തോടൊപ്പം ഉറച്ചുനില്‍ക്കുമെന്നും സംഘം [&Read More

World

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് നിരന്തരം ആക്രമണം; ഇസ്രയേലിനെതിരെ ലബനാന്‍ പോര്‍മുഖത്തേക്ക്‌

ബെയ്റൂത്ത്: ഇസ്രയേൽ സൈന്യം അതിർത്തിയിൽ നിരന്തരം നടത്തുന്ന അതിക്രമങ്ങളിൽ സഹികെട്ട് കടുത്ത നടപടികളിലേക്ക് ഒടുവിൽ ലബനാനും. തെക്കൻ ലബനാനിൽ സർക്കാർ സൈന്യത്തെ വിന്യസിച്ചതായി റിപ്പോർട്ട് വരുന്നു. ഇസ്രയേലി ആക്രമണത്തിൽ മുനിസിപ്പൽ ജീവനക്കാരൻ കൊല്ലപ്പെട്ടതിനെത്തുടർന്ന് അതിർത്തിയിലെ സംഘർഷം പുതിയ തലത്തിലേക്ക് ഉയർന്ന പശ്ചാത്തലത്തിലാണ് ഈ നിർണായക നീക്കം. ഇസ്രയേലി സൈനികരുമായി ഏറ്റുമുട്ടാൻ തയ്യാറാകാൻ സൈന്യത്തിന് നിർദ്ദേശം നൽകിയതായി ലെബനൻ പ്രസിഡന്റ് ജോസഫ് ഔൻ പ്രഖ്യാപിച്ചു. ഇതിനു പിന്നാലെ ലബനാനും ഇസ്രയേലും തമ്മിലുള്ള അതിർത്തി മേഖലയിൽ സ്ഥിതി അതീവ ഗുരുതരമായി [&Read More