27/01/2026

Tags :Legal Action

Kerala

വർഗീയ പരാമർശത്തിൽ സജി ചെറിയാനെതിരെ നിയമനടപടിയുമായി യൂത്ത് കോൺഗ്രസ്; പരാതി നൽകി

ചെങ്ങന്നൂർ: വർഗീയ പരാമർശത്തിൽ മന്ത്രി സജി ചെറിയാനെതിരെ നിയമനടപടിയുമായി യൂത്ത് കോൺഗ്രസ്. മന്ത്രിയുടെ പ്രസ്താവന മതസ്പർധ വളർത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ് സംസ്ഥാന വർക്കിങ് പ്രസിഡണ്ട് ബിനു ചുള്ളിയിൽ പൊലീസിൽ പരാതി നൽകി. ചെങ്ങന്നൂർ പോലീസ് സ്‌റ്റേഷൻ പരിധിയിൽ പരാതി നൽകിയത്. മന്ത്രിയുടെ പ്രസ്താവന മതസ്പർധ വളർത്തുന്നതാണെന്നും, ഭരണഘടനാ പദവിയിലിരിക്കുന്ന ഒരാൾ നടത്താൻ പാടില്ലാത്ത വർഗീയ പരാമർശമാണ് നടത്തിയതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി. ​മന്ത്രിക്കെതിരെ അതിരൂക്ഷമായ വിമർശനമാണ് ബിനു ചുള്ളിയിൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഉന്നയിച്ചത്. സജി ചെറിയാൻ സിപിഎമ്മിലെ [&Read More