02/03/2026
[fontresizer_tawhidurrahmandear_widget]

Tags :Lok Sabha

Main story

രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്റില്‍ നിന്ന് അയോഗ്യനാക്കാന്‍ നീക്കം; സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കി ബിജെപി

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്കെതിരെ അയോഗ്യതാ നീക്കവുമായി ബിജെപി. കോണ്‍ഗ്രസ് എംപിയെ ലോക്‌സഭയില്‍ നിന്ന് പുറത്താക്കാനുള്ള ഔപചാരിക നടപടിക്രമങ്ങള്‍ക്ക് ബിജെപി എംപി നിഷികാന്ത് ദുബെ തുടക്കം കുറിച്ചു. മുന്‍ സൈനിക മേധാവി ജനറല്‍ എം.എം നരവാനെയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകവുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകളും കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരിക്കെതിരായ പരാമര്‍ശങ്ങളുമാണ് പുതിയ വിവാദങ്ങള്‍ക്ക് വഴിതെളിച്ചത്. രാഹുല്‍ ഗാന്ധിക്ക് വിദേശ ശക്തികളുമായി ബന്ധമുണ്ടെന്നും രാജ്യത്തെ അസ്ഥിരപ്പെടുത്താനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും നിഷികാന്ത് ദുബെ ആരോപിച്ചു. ലോകമെമ്പാടും വിവാദങ്ങളില്‍പ്പെട്ട സോറോസ് ഫൗണ്ടേഷന്റെ സജീവ പങ്കാളിയായാണ് [&Read More

Main story

ലോക്‌സഭാ സ്പീക്കറെ നീക്കണം; 120 എംപിമാരുടെ ഒപ്പുമായി പ്രതിപക്ഷം

ന്യൂഡൽഹി: ലോക്‌സഭാ സ്പീക്കർ ഓം ബിർളയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നോട്ടീസ് നൽകി. രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളെ സഭയിൽ സംസാരിക്കാൻ അനുവദിക്കാത്തതിലും പ്രതിപക്ഷ എംപിമാരെ സസ്‌പെൻഡ് ചെയ്തതിലും പ്രതിഷേധിച്ചാണ് നീക്കം. കോൺഗ്രസ് ചീഫ് വിപ്പ് കെ. സുരേഷാണ് പ്രതിപക്ഷ പാർട്ടികൾക്ക് വേണ്ടി ലോക്‌സഭാ സെക്രട്ടേറിയറ്റിൽ നോട്ടീസ് സമർപ്പിച്ചത്. കോൺഗ്രസ്, സമാജ്‌വാദി പാർട്ടി, ഡിഎംകെ തുടങ്ങിയ പ്രമുഖ കക്ഷികളിലെ 120ഓളം എംപിമാർ പ്രമേയത്തിൽ ഒപ്പിട്ടിട്ടുണ്ട്. എന്നാൽ തൃണമൂൽ കോൺഗ്രസ് (ടിഎംസി) എംപിമാർ നോട്ടീസിൽ ഒപ്പിടുകയോ നീക്കത്തിന്റെ ഭാഗമാവുകയോ [&Read More

India

രാഹുലിനെ സംസാരിക്കാൻ അനുവദിച്ചില്ല; ലോക്‌സഭാ സ്പീക്കർക്കെതിരെ അവിശ്വാസ പ്രമേയത്തിന് പ്രതിപക്ഷ നീക്കം

ന്യൂഡൽഹി: ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്‌ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ പ്രതിപക്ഷ പാർട്ടികൾ നീക്കം തുടങ്ങുന്നതായി റിപ്പോർട്ടുകൾ. പാർലമെന്റിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള അംഗങ്ങൾക്ക് സംസാരിക്കാൻ മതിയായ അവസരം നൽകുന്നില്ലെന്നും സ്പീക്കർ പക്ഷപാതപരമായി പെരുമാറുന്നുവെന്നും ആരോപിച്ചാണ് പ്രതിപക്ഷ എംപിമാർ ഇത്തരമൊരു നടപടിക്ക് ഒരുങ്ങുന്നത്. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചയ്ക്കിടെ രാഹുൽ ഗാന്ധിയെ സംസാരിക്കാൻ അനുവദിക്കാത്തതാണ് പുതിയ നീക്കത്തിന് ആധാരമായ പ്രധാന പരാതി. കഴിഞ്ഞ ആഴ്ച ചൈനീസ് അതിർത്തിയിലെ സംഘർഷങ്ങളെക്കുറിച്ച് സംസാരിക്കവെ, മുൻ കരസേനാ [&Read More

India

20 വർഷത്തിനിടെ ആദ്യം; മോദിയുടെ മറുപടിയില്ലാതെ ലോക്‌സഭയിൽ നന്ദിപ്രമേയം പാസാക്കി

ന്യൂഡൽഹി: ലോക്‌സഭയിൽ പ്രതിപക്ഷ പ്രതിഷേധം അനിയന്ത്രിതമായതോടെ പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗമില്ലാതെ രാഷ്ട്രപതിയുടെ പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയം പാസാക്കി. 2004ന് ശേഷം ആദ്യമായാണ് പ്രധാനമന്ത്രിയുടെ മറുപടിയില്ലാതെ നന്ദിപ്രമേയം സഭ അംഗീകരിക്കുന്നത്. ഇന്നലെ മറുപടി നൽകാൻ നിശ്ചയിച്ചിരുന്നെങ്കിലും പ്രതിപക്ഷ ബഹളത്തെത്തുടർന്ന് സഭ തടസ്സപ്പെടുകയായിരുന്നു. ഇന്നലെ രാവിലെ സഭ സമ്മേളിച്ചെങ്കിലും ഒരു മിനിറ്റിനുള്ളിൽ തന്നെ സ്പീക്കർ ഓം ബിർള നന്ദിപ്രമേയം വായിക്കുകയും ശബ്ദവോട്ടോടെ പാസാക്കുകയുമായിരുന്നു. വൈകുന്നേരം അഞ്ച് മണിക്ക് സഭ സമ്മേളിച്ചയുടൻ കോൺഗ്രസ് എംപിമാർ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതോടെയാണ് സഭ പ്രക്ഷുബ്ധമായത്. ബജറ്റ് സമ്മേളനത്തിനിടെ [&Read More

Main story

മുൻ കരസേനാ മേധാവിയുടെ പുസ്തകം ഉദ്ധരിച്ച് രാഹുലിന്റെ കടന്നാക്രമണം; ചാടിയെഴുന്നേറ്റ് പ്രതിഷേധിച്ച് രാജ്‌നാഥ്

ന്യൂഡൽഹി: മുൻ കരസേനാ മേധാവി ജനറൽ എം.എം നരവണെയുടെ അപ്രകാശിത ആത്മകഥയിലെ പരാമർശങ്ങൾ പാർലമെന്റിൽ ഉയർത്തിക്കാട്ടി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സർക്കാരിന്റെ പ്രതിരോധ വീഴ്ചയെ ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്റെ കടന്നാക്രമണം. പരാമർശത്തിനെതിരെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും ആഭ്യന്തര മന്ത്രി അമിത് ഷായും ചാടിയെഴുന്നേറ്റ് പ്രതിഷേധിച്ചു. ഇതേത്തുടർന്ന് ലോക്സഭയിൽ ഭരണRead More