റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ പൊതുഗതാഗത രംഗത്ത് വിപ്ലവം സൃഷ്ടിച്ച റിയാദ് മെട്രോ പുതിയ ലോക റെക്കോർഡും കുറിച്ചു. ലോകത്തെ പൂർണമായും ഡ്രൈവറില്ലാതെ ഓടുന്ന ഏറ്റവും ദൈർഘ്യമേറിയ ട്രെയിൻ ശൃംഖലയായി റിയാദ് മെട്രോയെ ഗിന്നസ് വേൾഡ് റെക്കോർഡ്‌സ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. 176 കിലോമീറ്റർ നീളമുള്ള ഈ അത്യാധുനിക ശൃംഖല, സൗദി അറേബ്യയുടെ ഗതാഗത സംവിധാനങ്ങൾ ആധുനികവൽക്കരിക്കുന്നതിലും സുസ്ഥിരമാക്കുന്നതിലുമുള്ള ദ്രുതഗതിയിലുള്ള നേട്ടങ്ങളുടെ പ്രതീകമാണ്. സൗദി വിഷൻ 2030 ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും പൗരന്മാരുടെ ജീവിതനിലവാരം ഉയർത്തുന്നതിനുമുള്ള രാജ്യത്തിൻ്റെ പ്രതിബദ്ധത [&Read More