ബ്രസീലിയ: അഭിപ്രായ സർവേകളെയും തീവ്ര വലതുപക്ഷ മുന്നേറ്റങ്ങളെയും കാറ്റിൽ പറത്തി ബ്രസീൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷനേതാവ് ലുല ഡസിൽവയ്ക്ക് ചരിത്ര ജയം. റൺഓഫിൽ (രണ്ടാം ഘട്ട തെരഞ്ഞെടുപ്പിൽ) തീവ്രവലതുപക്ഷ നേതാവ് ഫ്ലാവിയോ ബൊൽസൊനാരോയെ പരാജയപ്പെടുത്തിയാണ് അദ്ദേഹം അധികാരം നിലനിർത്തിയത്. 51.77 ശതമാനം വോട്ടോടെയാണ് ലുല, നാലാം തവണയും പ്രസിഡന്റ് കസേരയിൽ തുടരാൻ ജനവിധി നേടിയത്. ആദ്യഘട്ട തെരഞ്ഞെടുപ്പിൽ ആർക്കും 50 ശതമാനം വോട്ടു നേടാനാകാതെ വന്നതോടെയാണ് മത്സരം രണ്ടാം ഘട്ടത്തിലേക്ക് കടന്നത്. യു.എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ [&Read More