മുംബൈ: വിമാനാപകടത്തിൽ അന്തരിച്ച അജിത് പവാറിന്റെ പിൻഗാമിയായി ഭാര്യയും രാജ്യസഭാ എംപിയുമായ സുനേത്ര പവാർ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ലോക് ഭവനിൽ നടന്ന ലളിതമായ ചടങ്ങിൽ ഗവർണർ സത്യവാചകം ചൊല്ലിക്കൊടുത്തു. മഹാരാഷ്ട്രയുടെ ചരിത്രത്തിൽ ഉപമുഖ്യമന്ത്രി പദത്തിലെത്തുന്ന ആദ്യ വനിതയാണ് 62 കാരിയായ സുനേത്ര പവാർ. ‘അജിത് ദാദാ അമർ രഹേ’ എന്ന മുദ്രാവാക്യങ്ങൾക്കിടയിലാണ് അവർ അധികാരമേറ്റത്. നേരത്തെ നടന്ന എൻസിപി നിയമസഭാ കക്ഷി യോഗത്തിൽ മുതിർന്ന നേതാവ് ഛഗൻ ഭുജ്ബലാണ് സുനേത്രയുടെ പേര് നിർദ്ദേശിച്ചത്. 40 [&Read More
Tags :Mahayuti
‘6 മന്ത്രിമാർ മന്ത്രിസഭാ യോഗങ്ങളിൽ പങ്കെടുക്കാതെ വിട്ടുനിൽക്കുന്നു, സർക്കാരിൻ്റെ നില ആശങ്കപ്പെടുത്തുന്ന സ്ഥിതിയിൽ’;
മുംബൈ: മഹാരാഷ്ട്രയിലെ ഭരണകക്ഷിയായ മഹായുതി സഖ്യത്തിനുള്ളിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നതായി സൂചന. സഖ്യകക്ഷിയായ ശിവസേനയിലെ (ഷിൻഡെ പക്ഷം) ആറ് മന്ത്രിമാർ മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കാത്തത് സർക്കാരിൻ്റെ സുസ്ഥിരതയെ ചോദ്യം ചെയ്തിരിക്കുകയാണ്. ശിവസേന നേതാക്കളെ ബി.ജെ.പി കൂറുമാറ്റത്തിന് പ്രേരിപ്പിക്കുന്നു എന്നാരോപിച്ചാണ് മന്ത്രിമാർ യോഗം ബഹിഷ്കരിച്ചത്. അതിനിടെ, പ്രതിപക്ഷ പാർട്ടിയായ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (ശരദ് പവാർ വിഭാഗം) എം.പി സുപ്രിയ സുലെ വിഷയത്തിൽ പ്രതികരിച്ചു. “ഇതൊരു ആഭ്യന്തര സർക്കാർ വിഷയമാകും. എങ്കിലും ആറു മന്ത്രിമാർ കാബിനറ്റിൽ ഉണ്ടായിരുന്നിട്ടും യോഗത്തിൽ [&Read More