27/01/2026

Tags :Mahayuti rift

Main story

മഹായുതിയില്‍ പോര് കടുക്കുന്നു; ശിവസേന എംഎല്‍എയ്‌ക്കെതിരെ കേസ്, നടപടി ബിജെപി നേതാവിനെതിരായ ഒളികാമറ

മുംബൈ: മഹാരാഷ്ട്രയില്‍ മഹായുതി സഖ്യത്തിലെ ഉള്‍പ്പോര് രൂക്ഷമാകുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ പണം വിതരണം ചെയ്യാനുള്ള ബിജെപി നീക്കം പുറത്തുവിട്ടതിനു പിന്നാലെ ഷിന്‍ഡെ ശിവസേന എംഎല്‍എയ്‌ക്കെതിരെ കേസെടുത്തു. ബിജെപി എംപിയും മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ നാരായണ്‍ റാണെയുടെ മകന്‍ കൂടിയായ നീലേഷ് റാണയ്‌ക്കെതിരെയാണ് നടപടി. ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ അതിക്രമിച്ചു കടന്നുവെന്ന് ആരോപിച്ചാണ് കേസെടുത്തത്. (Read More

Main story

ബിജെപി നേതാക്കളെ പാര്‍ട്ടിയിലെത്തിച്ച് ശിവസേനയുടെ ‘കൗണ്ടര്‍ സ്‌ട്രൈക്ക്’; മഹാരാഷ്ട്രയില്‍ ‘മഹായുതി’ സഖ്യത്തില്‍ പോര്

മുംബൈ: മഹാരാഷ്ട്രയിലെ തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, ഭരണകക്ഷിയായ മഹായുതി സഖ്യത്തില്‍ പോര് മുറുകുന്നു. സേന നേതാക്കളെ ചാക്കിട്ടുപിടിച്ച് ബിജെപി തുടക്കമിട്ട പോരിന് ശിവസേന തന്നെ തിരിച്ചടിയുമായി കളത്തിലിറങ്ങിയിരിക്കുകയാണിപ്പോള്‍. സമീപ കാലത്തായി തങ്ങളുടെ നിരവധി കൗണ്‍സിലര്‍മാരെ ബി.ജെ.പി പാളയത്തിലെത്തിച്ചതിനു പിന്നാലെയാണ്, എതിരാളികളുടെ തട്ടകത്തില്‍ നിന്ന് അംഗങ്ങളെ തിരികെ കൊണ്ടുവന്ന് ശിവസേന ശക്തി തെളിയിച്ചത്. (Read More

Main story

‘അഹങ്കാരമായിരുന്നു രാവണന്റെ പതനത്തിന് കാരണം’; ബിജെപിക്കെതിരെ ഒളിയമ്പുമായി ഷിന്‍ഡെ

മുംബൈ: അഹങ്കാരമാണ് ലങ്കാധിപതിയായ രാവണന്റെ പതനത്തിന് കാരണമായതെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഏക്‌നാഥ് ഷിന്‍ഡെ. ബിജെപിയെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഷിന്‍ഡെ പ്രസ്താവന നടത്തിയത്. ശിവസേന എംഎല്‍എമാരെ ചാക്കിലാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് പുരാണത്തിലെ രാവണന്റെ അതേ ദുര്‍ഗതിയുണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ദഹാനുവില്‍ സംസാരിക്കുകയായിരുന്നു ഏകനാഥ് ഷിന്‍ഡെ. ‘രാവണന്റെ അഹങ്കാരത്തിനെതിരെ ജനം വോട്ട് ചെയ്യണം. സ്വേച്ഛാധിപത്യത്തിനും ഏകാധിപത്യത്തിനുമെതിരെ പോരാടാനാണ് ഞങ്ങള്‍ ഇവിടെ ഒരുമിച്ചിരിക്കുന്നത്,’ ദഹാനു നഗര്‍ പഞ്ചായത്ത് പ്രസിഡന്റ് [&Read More

India

മഹാരാഷ്ട്രയിൽ വമ്പൻ നീക്കങ്ങൾ; ഷിൻഡെ ശിവസേന പിളർപ്പിലേക്ക്? 20 എംഎൽഎമാരും മന്ത്രിമാരും തങ്ങളെ

മുംബൈ: മഹാരാഷ്ട്രയിലെ ഭരണസഖ്യമായ മഹായുതിയില്‍ കടുത്ത അസ്വാരസ്യങ്ങള്‍ ഉടലെടുക്കുന്നതായി റിപ്പോര്‍ട്ട്. ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേന വിഭാഗത്തിലെ ഇരുപതോളം എംഎല്‍എമാരും ചില മന്ത്രിമാരും ഉദ്ദവ് താക്കറെയുടെ ശിവസേന(യുബിടി)യുമായി രഹസ്യമായി ബന്ധപ്പെടുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നു. ഉദ്ദവ് പക്ഷം നേതാക്കളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. യുബിടി നേതാവായ ചന്ദ്രകാന്ത് ഖൈരെയാണ് ഷിന്‍ഡെ സേനയിലെ പിളര്‍പ്പുമായി ബന്ധപ്പെട്ട അവകാശവാദം നടത്തിയത്. ഏക്നാഥ് ഷിന്‍ഡെ തന്നെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ തൃപ്തനല്ലെന്നും, അദ്ദേഹത്തിന്റെ പക്ഷത്തെ എംഎല്‍എമാര്‍ക്കിടയില്‍ കടുത്ത അസംതൃപ്തി നിലനില്‍ക്കുന്നുണ്ടെന്നും ഖൈരെ ആരോപിച്ചു. [&Read More