മലയാള സർവകലാശാലയിൽ ജാതി അധിക്ഷേപം: ഇരയായ ഗവേഷകയ്ക്ക് പിന്തുണയുമായി പോസ്റ്റിട്ട വിദ്യാർത്ഥിക്ക് കാരണം
തിരുവനന്തപുരം: തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിൽ ഗവേഷക വിദ്യാർത്ഥിനി അധ്യാപകരിൽ നിന്ന് നേരിട്ട ജാതി അധിക്ഷേപം സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെച്ച മറ്റൊരു ഗവേഷകന് സർവകലാശാലയുടെ കാരണം കാണിക്കൽ നോട്ടീസ്. തുടർച്ചയായ വിവേചനങ്ങൾ സഹിക്കാനാവാതെയാണ് പരിസ്ഥിതി പഠന വിഭാഗത്തിലെ ഗവേഷക വിദ്യാർത്ഥിനിയായ അനഘ ശശി അധ്യാപകർക്കെതിരെ രംഗത്തെത്തിയത്. മുൻ ഡയറക്ടർ ഡോ. അരുൺ ബാബു, ഡോ. ജൈനി വർഗീസ് എന്നിവർക്കെതിരെയായിരുന്നു പ്രധാന ആരോപണങ്ങൾ. ക്‌ളാസുകളിൽ വെച്ച് ജാതി അധിക്ഷേപം നടത്തുകയും, ഫെല്ലോഷിപ്പ് ലഭിച്ചത് ജാതി മുൻനിർത്തിയാണെന്ന് പരിഹസിക്കുകയും [&Read More