05/09/2026
[fontresizer_tawhidurrahmandear_widget]

Tags :Mamitha Baiju

Entertainment

നടി മമിത ബൈജു ആശുപത്രിയിൽ, കടുത്ത പനിയും ശരീരവേദനയും; പൂർണവിശ്രമം നിർദേശിച്ചിരിക്കുകയാണെന്ന് താരം

കൊച്ചി: കടുത്ത പനിയും ശരീരവേദനയും കാരണം നടി മമിത ബൈജു ആശുപത്രിയിൽ. ഇതേത്തുടർന്ന് ഈ ആഴ്‌ച നടത്താനിരുന്ന ഓസ്ട്രേലിയൻ സന്ദർശനം അവർ നിർത്തിവെച്ചു. ക്ലൈഡ് മലയാളി സംഘടന നടത്താനിരുന്ന ഓണാഘോഷച്ചടങ്ങിൽ മുഖ്യാതിഥിയായിട്ടാണ് മമിത പങ്കെടുക്കേണ്ടിയിരുന്നത്. വേറെ നിവൃത്തിയില്ലെന്നും ഡോക്ടർമാർ പൂർണവിശ്രമം നിർദേശിച്ചിരിക്കുകയാണെന്നും അവർ ക്ലൈഡ് മലയാളി പുറത്തുവിട്ട വീഡിയോയിൽ പറഞ്ഞു. “നിർഭാഗ്യവശാൽ, നമ്മൾ പറഞ്ഞുറപ്പിച്ച ദിവസം എനിക്കവിടെ എത്തിച്ചേരാൻ സാധിക്കില്ല. ഞാനിപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. എന്തെങ്കിലും വഴിയുണ്ടായിരുന്നെങ്കിൽ ഞാൻ വന്നേനെ, പക്ഷേ ഡോക്ടർമാർ പൂർണവിശ്രമം നിർദേശിച്ചിരിക്കുകയാണ്. കൂടാതെ [&Read More

Entertainment

‘സച്ചിനും റീനുവും ഇനി വരില്ലേ?’; പ്രേമലു 2 ഉപേക്ഷിച്ചതായി റിപ്പോർട്ടുകൾ

കൊച്ചി: മലയാള സിനിമയിൽ വൻ തരംഗം സൃഷ്ടിച്ച ‘പ്രേമലു’വിന്റെ രണ്ടാം ഭാഗം ഉപേക്ഷിച്ചതായി സൂചന. സച്ചിനും റീനുവുമായി നസ്ലിനും മമിത ബൈജുവും വീണ്ടും എത്തുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരിക്കെയാണ് സിനിമ ഉപേക്ഷിച്ചെന്ന വാർത്തകൾ പുറത്തുവരുന്നത്. തിരക്കഥയുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസങ്ങളാണ് തീരുമാനത്തിന് പിന്നിലെന്നാണ് സിനിമാ മേഖലയിലെ സംസാരം. എന്നാൽ അണിയറപ്രവർത്തകർ ഇതിൽ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. 2024 ഏപ്രിലിൽ വലിയ ആഘോഷത്തോടെയാണ് ‘പ്രേമലു 2’ പ്രഖ്യാപിച്ചത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും ഒരേസമയം ചിത്രം റിലീസ് ചെയ്യാനായിരുന്നു [&Read More