പ്രാർത്ഥന പളളികളിൽ മാത്രമാക്കണം, തിരക്കാണെങ്കിൽ ഘട്ടം ഘട്ടമായി നമസ്‌കരിക്കുക, ഗതാഗത തടസമുണ്ടാക്കരുത്: യോഗി
ലക്‌നൗ: പൊതുനിരത്തുകളിൽ നമസ്‌കാരം നിർവഹിക്കുന്നത് ഗതാഗത തടസ്സമുണ്ടാക്കുന്നുവെന്നും അതിനാൽ നമസ്‌കാരം പള്ളികളിൽ മാത്രമായി ഒതുക്കണമെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പള്ളിയിൽ തിരക്കാണെങ്കിൽ ഘട്ടം ഘട്ടമായി പള്ളികൾക്കുള്ളിൽ വെച്ച് തന്നെ നമസ്‌കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. റോഡുകൾ മതപരമായ പ്രാർത്ഥനകൾക്കോ ഒത്തുചേരലുകൾക്കോ ഉള്ള ഇടമല്ലെന്നും ഇത്തരത്തിൽ പെരുമാറുന്നത് സാധാരണക്കാരുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്‌നേഹത്തോടും സഹകരണത്തോടും കൂടി ഇക്കാര്യം മനസ്സിലാക്കാൻ എല്ലാവരും തയ്യാറാകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. എന്നാൽ, സ്വമേധയാ ഇത് പാലിക്കാൻ തയ്യാറായില്ലെങ്കിൽ നിയമം നടപ്പിലാക്കാൻ [&Read More