കാബൂള്‍: അഫ്ഗാനിസ്ഥാനെ വിറപ്പിച്ച് വടക്കൻ മേഖലയിൽ വീണ്ടും വന്‍ ഭൂകമ്പം. ഇന്നു രാവിലെ റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനത്തില്‍ 20 പേർ കൊല്ലപ്പെട്ടു. 320 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരണസംഖ്യ ഇനിയും ഉയർന്നേക്കാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിക്കുന്നു. ഭൂചലനത്തില്‍ മസാറേ ഷെരീഫിലും ബാല്‍ക്ക് പ്രവിശ്യയിലും സമീപത്തുള്ള സമന്‍ഗൻ പ്രവിശ്യയിലും വ്യാപകമായ നാശനഷ്ടങ്ങൾ രേഖപ്പെടുത്തി. മസാറേ ഷെരീഫിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പ്രശസ്തമായ ‘ബ്ലൂ മോസ്കി’നു സാരമായ കേടുപാടുകള്‍ സംഭവിച്ചു. വിനോദസഞ്ചാര കേന്ദ്രമായ 15Read More