‘അമുസ്ലിം പ്രതിനിധികളില്ല’: സംസ്ഥാന വഖഫ് ബോർഡ് പുനഃസംഘടന നിയമവിരുദ്ധമെന്ന് രാജീവ് ചന്ദ്രശേഖർ
ന്യൂഡൽഹി: സംസ്ഥാന സർക്കാർ പുതുതായി രൂപവത്കരിച്ച വഖഫ് ബോർഡ് നിയമവിരുദ്ധമാണെന്ന് ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖർ. ഭേദഗതി ചെയ്ത വഖഫ് നിയമപ്രകാരം ബോർഡിൽ രണ്ട് അമുസ്ലിം അംഗങ്ങൾ ഉണ്ടായിരിക്കണമെന്ന വ്യവസ്ഥ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ ആരോപണം. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.സി മായിൻ ഹാജി അധ്യക്ഷനായ ഒമ്പതംഗ ബോർഡിൽ അമുസ്ലിം പ്രതിനിധികളെ ഉൾപ്പെടുത്താത്തതിനെയാണ് രാജീവ് ചന്ദ്രശേഖർ ചോദ്യം ചെയ്തത്. എം.എൽ.എ കുറുക്കോളി മൊയ്തീൻ, മുസ്തഫൽ ഫൈസി, സിറാജ് ഡി. കാപ്സി, തൊടിയൂർ മുഹമ്മദ് കുഞ്ഞ് [&Read More