‘ചോദ്യം ചോദിച്ച റിപ്പോർട്ടർ തീവ്രവാദി, മുസ്‍ലിംകളുടെ വക്താവ്’; വീണ്ടും വിദ്വേഷം തുപ്പി വെള്ളാപ്പള്ളി
ആലപ്പുഴ: മാധ്യമപ്രവർത്തകനെ തീവ്രവാദിയെന്ന് വിളിച്ച് അധിക്ഷേപിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മലപ്പുറം പരാമർശത്തെക്കുറിച്ച് ചോദ്യം ചോദിച്ച റിപ്പോർട്ടർ തീവ്രവാദിയാണെന്നും മുസ്‌ലിം വിഭാഗത്തിന്റെ വക്താവാണെന്നുമാണ് വെള്ളാപ്പള്ളിയുടെ പുതിയ ആരോപണം. മുസ്‌ലിം ലീഗ് അധികാരത്തിൽ വന്നാൽ കേരളത്തിൽ മറ്റൊരു മാറാട് കലാപമുണ്ടാക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.ആലപ്പുഴയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് വെള്ളാപ്പള്ളി വീണ്ടും വിദ്വേഷം തുപ്പിയത് ‘കഴിഞ്ഞ ദിവസം ഒരു ദുരനുഭവം ഉണ്ടായി. എന്നോട് ചോദ്യം ചോദിച്ച റിപ്പോർട്ടർ ഈരാറ്റുപേട്ടക്കാരനാണ്, എം.എസ്.എഫിന്റെ നേതാവാണ്. അവൻ തീവ്രവാദിയാണ്, മുസ്‌ലിംകളുടെ [&Read More