26/01/2026

Tags :middle east

Main story

ഇറാനെ വളഞ്ഞ് അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍; ഗള്‍ഫ് യുദ്ധകാലത്തേക്കാളും വലിയ സൈനിക വിന്യാസം

വാഷിങ്ടണ്‍/തെല്‍ അവീവ്: പശ്ചിമേഷ്യയെ വീണ്ടും യുദ്ധമുനമ്പില്‍ നിര്‍ത്തി അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സൈനിക നീക്കം. നിരവധി യുദ്ധക്കപ്പലുകളാണ് കഴിഞ്ഞ മണിക്കൂറുകളില്‍ പശ്ചിമേഷ്യയില്‍ എത്തിയിരിക്കുന്നത്. വമ്പന്‍ കപ്പല്‍പട അങ്ങോട്ട് എത്തുന്നുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഏതാനും മണിക്കൂറുകള്‍ക്കു മുന്‍പ് പ്രഖ്യാപിച്ചു കഴിഞ്ഞു. ഇറാനെ ലക്ഷ്യമിട്ട് അമേരിക്ക നടത്തിയിരിക്കുന്ന സൈനിക വിന്യാസം ഒന്നാം ഗള്‍ഫ് യുദ്ധം, രണ്ടാം ഗള്‍ഫ് യുദ്ധം, ഇറാഖ് യുദ്ധം എന്നിവയെല്ലാം ചേര്‍ത്താല്‍ ഉണ്ടായതിനെക്കാള്‍ വലുതാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ 36 മണിക്കൂറിനുള്ളില്‍ [&Read More

World

ഇറാനെതിരെ സൈനിക നീക്കത്തിനൊരുങ്ങി അമേരിക്ക; ആക്രമണത്തിനുള്ള പ്രാഥമിക പദ്ധതികള്‍ക്ക് ട്രംപിന്റെ അനുമതി

വാഷിങ്ടണ്‍: ഇറാനിലെ കലാപം മുതലെടുത്ത് ആക്രമണത്തിനു നീക്കവുമായി അമേരിക്ക. തന്ത്രപ്രധാന കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തുന്നതിനുള്ള പ്രാഥമിക പദ്ധതികള്‍ തയ്യാറാക്കാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. ഇറാനിലെ ആണവ കേന്ദ്രങ്ങളും സൈനിക താവളങ്ങളും ഉള്‍പ്പെടെയുള്ള സ്ഥലങ്ങളാണ് അമേരിക്ക ലക്ഷ്യമിടുന്നതെന്ന് ന്യൂയോര്‍ക്ക് ടൈംസ്, ന്യൂയോര്‍ക്ക് പോസ്റ്റ് തുടങ്ങിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാനിലെ ഏതെല്ലാം കേന്ദ്രങ്ങളില്‍ ആക്രമണം നടത്തണമെന്ന കാര്യത്തില്‍ വൈറ്റ് ഹൗസില്‍ ചര്‍ച്ചകള്‍ സജീവമാണ്. മേഖലയിലെ അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്ക് ഭീഷണിയാകുന്ന തരത്തിലുള്ള ഇറാന്റെ [&Read More

Main story

യമനില്‍നിന്ന് അവശേഷിക്കുന്ന സൈന്യത്തെ പിന്‍വലിക്കുന്നുവെന്ന് യുഎഇ

അബുദാബി: യമനില്‍ അവശേഷിക്കുന്ന തങ്ങളുടെ സൈനികരെ പിന്‍വലിക്കുകയാണെന്ന് പ്രഖ്യാപിച്ച് യുഎഇ. ഇന്നു വൈകീട്ടാണ് യുഎഇ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. മേഖലയിലെ സംഘര്‍ഷങ്ങള്‍ക്കും യമന്‍ തുറമുഖത്ത് സൗദി അറേബ്യ നടത്തിയ ആക്രമണത്തിനും പിന്നാലെയാണു നടപടി. നേരത്തെ, സൗദി അറേബ്യ പുറപ്പെടുവിച്ച പ്രസ്താവനയില്‍ യുഎഇ കടുത്ത ഖേദം രേഖപ്പെടുത്തിയിരുന്നു. സൗദി തങ്ങളുടെ സഹോദര രാജ്യമാണെന്നും അവര്‍ക്കുള്ള പിന്തുണ തുടരുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി. യമനിലെ സംഭവങ്ങളില്‍ യുഎഇയുടെ പങ്കിനെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങളില്‍ പിശകുകളുണ്ടെന്നും യുഎഇ ചൂണ്ടിക്കാട്ടി. യമനിലെ കക്ഷികള്‍ക്കിടയിലുള്ള സംഘര്‍ഷത്തില്‍ തങ്ങളുടെ [&Read More

Main story

ഗസ്സ വെടിനിര്‍ത്തല്‍: ഹമാസ് നേതാക്കളുമായി യുഎസ് വീണ്ടും ചര്‍ച്ചയ്ക്ക്; വിറ്റ്‌കോഫ് ഇസ്താംബൂളില്‍

ടർക്കി: ഗസ്സയില്‍ നിലവിലുള്ള വെടിനിര്‍ത്തല്‍ നിലനിര്‍ത്താനും ഭാവി കരാറുകള്‍ ഉറപ്പാക്കാനുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് വീണ്ടും ഹമാസ് നേതാക്കളുമായി നേരിട്ട് കൂടിക്കാഴ്ച നടത്തുന്നു. ഇന്ന് ഇസ്താംബൂളില്‍ ഖലീല്‍ അല്‍ഹയ്യയുടെ നേതൃത്വത്തിലുള്ള മുതിര്‍ന്ന ഹമാസ് സംഘവുമായി വിറ്റ്‌കോഫ് ചര്‍ച്ച നടത്തുമെന്ന് അറബ് നയതന്ത്രവൃത്തങ്ങള്‍ സ്ഥിരീകരിച്ചു. യുഎസ് ആവശ്യപ്പെടുന്ന ഹമാസ് നിരായുധീകരണം ഈ യോഗത്തില്‍ വീണ്ടും ഉന്നയിക്കാനാണ് സാധ്യത. ഇത് വിറ്റ്‌കോഫിന്റെയും ഹയ്യയുടെയും രണ്ടാമത്തെ നേരിട്ടുള്ള കൂടിക്കാഴ്ചയാണ്. ഒക്ടോബര്‍ 9 ന് ഈജിപ്തില്‍ [&Read More

World

‘പശ്ചിമേഷ്യയുടെ സമാധാനത്തിന് ഏറ്റവും വലിയ ഭീഷണി ഇറാനല്ല; ഇസ്രയേൽ’ പ്രമേയം പാസാക്കി ഓക്സ്ഫോർഡ്

ലണ്ടൻ: സമാധാനത്തിന് ഇറാനെക്കാള്‍ വലിയ ഭീഷണിയാണ് ഇസ്രയേലെന്ന് പ്രമേയം പാസാക്കി ലോകത്തിലെ ഏറ്റവും പഴക്കമേറിയതും പ്രമുഖവുമായ സംവാദ വേദികളിലൊന്നായ ഓക്‌സ്‌ഫോര്‍ഡ് യൂനിയന്‍. മുന്‍ ഫലസ്തീന്‍ പ്രധാനമന്ത്രി മുഹമ്മദ് ഷതയ്യയും ജനീവ ആസ്ഥാനമായുള്ള എന്‍ജിഒ യുഎന്‍ വാച്ചിന്റെ ഡയരക്ടര്‍ ഹില്ലല്‍ ന്യൂയര്‍ എന്നിവര്‍ തമ്മില്‍ നടന്ന മണിക്കൂറുകള്‍ നീണ്ട ചൂടുപിടിച്ച സംവാദത്തിനൊടുവിലാണ് പ്രമേയം വന്‍ ഭൂരിപക്ഷത്തിന് പാസാക്കിയത്. കഴിഞ്ഞ 13Read More

World

ഗസ്സയിലെ ഇസ്രയേല്‍ നിയന്ത്രണത്തിലുള്ള തുരങ്കങ്ങളില്‍ കുടുങ്ങിയ 200 സിവിലിയന്മാരെ രക്ഷിക്കാന്‍ തുര്‍ക്കി

അങ്കാറ: ഗസ്സയിലെ തുരങ്കങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഫലസ്തീനികള്‍ക്കു സുരക്ഷിതമായി പുറത്തുവരാനുള്ള വഴി ഒരുക്കാൻ തുർക്കി. ഏകദേശം 200 പൗരന്മാരെ രക്ഷിക്കാനുള്ള നടപടികള്‍ നയതന്ത്ര തലത്തിൽ ശ്രമങ്ങൾ ആരംഭിച്ചതായി തുർക്കി വൃത്തങ്ങൾ അറിയിച്ചു. ഇസ്രയേൽRead More