Tags :Middle East conflict 2026
ഇറാനും അമേരിക്കയും തമ്മിലുള്ള യുദ്ധം നിയന്ത്രണാതീതമായി തുടരുന്നതിനിടയിൽ, നിലവിലെ പ്രതിസന്ധിക്ക് കാരണം പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പക്വതയില്ലാത്ത നയങ്ങളാണെന്ന് മുൻ സിഐഎ മേധാവിയും മുൻ പ്രതിരോധ സെക്രട്ടറിയുമായ ലിയോൺ പനേറ്റ വിമർശിച്ചുRead More
ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട കപ്പൽപ്പാതകളിൽ ഒന്നായ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ടാങ്കറുകൾക്ക് ഇറാൻ ഭരണകൂടം 20 ലക്ഷം ഡോളർ അഥവാ ഏകദേശം 18.8 കോടി രൂപ ട്രാൻസിറ്റ് ഫീസായി ഈടാക്കിത്തുടങ്ങിയെന്ന് റിപ്പോർട്ടുകൾRead More
ലണ്ടൻ: പശ്ചിമേഷ്യയിൽ ഇറാനെ ലക്ഷ്യമാക്കി നടക്കുന്ന ആക്രമണങ്ങളിൽ പ്രതികരണവുമായി ലോകപ്രശസ്ത സംഗീതജ്ഞൻ യൂസുഫ് ഇസ്ലാം (ക്യാറ്റ് സ്റ്റീവൻസ്). യുദ്ധക്കൊതിയന്മാർ ലോകത്തെ തെറ്റിദ്ധരിപ്പിക്കുകയാണ്. ബോംബുകളല്ല, ഭക്ഷണവും കരുണയുമാണ് മനുഷ്യഹൃദയങ്ങൾ കീഴടക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഇറാൻ വിപ്ലവത്തിന് മുമ്പ് തന്നെ ഇസ്ലാമിനെ കണ്ടെത്താനായത് അനുഗ്രഹമായി കരുതുന്നുവെന്ന് യുസുഫ് ഇസ്ലാം പറഞ്ഞു. ഇസ്ലാമിന്റെ ആത്മീയ സന്ദേശത്തെ ചിലർ തുടർച്ചയായ യുദ്ധമേഘങ്ങൾ കൊണ്ട് മറയ്ക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. ”ഇറാൻ വിപ്ലവത്തിന് മുമ്പ്, മുസ്ലിംകൾ അത്ര ദൃശ്യമല്ലാത്ത കാലത്ത്, ഇന്നത്തെ പശ്ചിമേഷ്യയിലെ യുദ്ധങ്ങൾക്കും [&Read More
കൊളംബോ: ശ്രീലങ്കൻ തീരത്തിന് സമീപം ഇറാൻ നാവികസേനയുടെ യുദ്ധക്കപ്പൽ മുങ്ങി. അന്തർവാഹിനിയിൽനിന്നുള്ള ആക്രമണമാണ് കപ്പൽ തകരാൻ കാരണമെന്ന് സംശയിക്കുന്നു. ബുധനാഴ്ച പുലർച്ചെ തെക്കൻ ശ്രീലങ്കയിലെ ഗാലെ തീരത്തുനിന്ന് ഏകദേശം 40 കിലോമീറ്റർ അകലെയാണ് ‘ഐറിസ് ദെന’ എന്ന ഇറാനിയൻ കപ്പൽ അപകടത്തിൽപ്പെട്ടത്. കപ്പലിൽ ഏകദേശം 180 നാവികർ ഉണ്ടായിരുന്നു. ഇതിൽ 100 മുതൽ 150 വരെ പേരെ കാണാതായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അപകടവിവരം അറിഞ്ഞയുടനെ ശ്രീലങ്കൻ നാവികസേനയും വ്യോമസേനയും രക്ഷാപ്രവർത്തനത്തിനായി കപ്പലുകളും വിമാനങ്ങളും അയച്ചു. ഇതുവരെ 32 [&Read More
ബഗ്ദാദ്: ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ കൊല്ലപ്പെട്ടതിന് പിന്നാലെ പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്നു. ഇറാഖിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ വൻ മിസൈലാക്രമണം നടത്തിയതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു. ഇറാഖിലെ എർബിൽ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള യുഎസ് എയർബേസിലാണ് ആക്രമണം. താവളം കത്തിയമരുന്ന ദൃശ്യങ്ങൾ പുറത്തുവന്നതായി ഓപൺ സോഴ്‌സ് ഇന്റലിജൻസ് വിവരങ്ങൾ ഉദ്ധരിച്ച് ചാനൽ റിപ്പോർട്ട് ചെയ്തു. ഇന്നു രാവിലെയാണ് ഇറാഖിലെ എർബിൽ നഗരത്തിൽ അതിശക്തമായ സ്‌ഫോടനങ്ങൾ കേട്ടത്. അമേരിക്കൻ സൈനികർ താമസിക്കുന്ന [&Read More
മനാമ: പശ്ചിമേഷ്യയെ യുദ്ധഭീതിയിലാഴ്ത്തി ഗൾഫിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാന്റെ അതിശക്തമായ മിസൈലാക്രമണം. ബഹ്‌റൈനിൽ സ്ഥിതി ചെയ്യുന്ന അമേരിക്കൻ നാവികസേനയുടെ അഞ്ചാം കപ്പൽപ്പടയുടെ ആസ്ഥാനം ലക്ഷ്യമാക്കിയാണ് ഇറാൻ പ്രധാനമായും മിസൈൽ വർഷം നടത്തിയത്. അമേരിക്കൻ നാവിക താവളത്തിന് നേരെ ആക്രമണം ഉണ്ടായതായി ബഹ്‌റൈനും ഔദ്യോഗികമായി സ്ഥിരീകരിച്ചു. ബഹ്‌റൈനിലെ ജുഫൈറിലുള്ള യുഎസ് നാവികസേനയുടെ സർവീസ് സെന്ററിന് നേരെയാണ് മിസൈലുകൾ പതിച്ചത്. പ്രദേശവാസികളെ ഉദ്ധരിച്ചുള്ള പുതിയ റിപ്പോർട്ടുകൾ പ്രകാരം, അതിശക്തമായ മിസൈലാക്രമണത്തിൽ അഞ്ചാം കപ്പൽപ്പടയുടെ സർവീസ് സെന്റർ ഏതാണ്ട് [&Read More
ലണ്ടൻ: ഇറാനെതിരെ ആക്രമണം നടത്താൻ അമേരിക്കൻ സൈന്യത്തിന് ബ്രിട്ടീഷ് വ്യോമതാവളങ്ങൾ ഉപയോഗിക്കാൻ അനുമതി നൽകില്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി കിയർ സ്റ്റാർമർ. ഇംഗ്ലണ്ടിലെ റോയൽ എയർഫോഴ്‌സ് താവളമായ ഫെയർഫോർഡും, ഇന്ത്യൻ മഹാസമുദ്രത്തിലെ ബ്രിട്ടീഷ് അധീന പ്രദേശമായ ഡീഗോ ഗാർഷ്യയും ഉപയോഗിക്കാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആവശ്യമാണ് ബ്രിട്ടൻ തള്ളിയത്. മുൻകൂർ പ്രകോപനമില്ലാതെ ഇറാനെ ആക്രമിക്കുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാകുമെന്നും, ഇതിനായി തങ്ങളുടെ വ്യോമതാവളങ്ങൾ വിട്ടുനൽകുന്നത് ബ്രിട്ടനെയും പ്രതിക്കൂട്ടിലാക്കുമെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നു. അന്താരാഷ്ട്ര നിയമപ്രകാരം, തെറ്റായ ഒരു [&Read More
തെൽ അവീവ്: ഇറാന്റെ ബാലിസ്റ്റിക് മിസൈൽ പദ്ധതി തങ്ങളുടെ നിലനിൽപ്പിന് തന്നെ ഭീഷണിയാണെന്നും, നിശ്ചയിക്കപ്പെട്ട പരിധി ലംഘിച്ചാൽ അമേരിക്കയുടെ സഹായമില്ലാതെ തന്നെ ഇറാനെതിരെ ആക്രമണം നടത്തുമെന്നും ഇസ്രയേൽ. ഇസ്രായേൽ പ്രതിരോധ ഉദ്യോഗസ്ഥർ അമേരിക്കൻ അധികൃതരുമായി നടത്തിയ ഉന്നതതല ചർച്ചകളിലാണ് ഇക്കാര്യം വ്യക്തമാക്കിയതെന്ന് ‘ജറുസലേം പോസ്റ്റ്’ റിപ്പോർട്ട് ചെയ്തു. ഇറാന്റെ മിസൈൽ നിർമാണ കേന്ദ്രങ്ങളും അനുബന്ധ സൗകര്യങ്ങളും തകർക്കാനുള്ള പദ്ധതികൾ ഇസ്രയേൽ തയാറാക്കിയതായി റിപ്പോർട്ട് പറയുന്നു. ബാലിസ്റ്റിക് മിസൈലുകളുടെ കാര്യത്തിൽ ഞങ്ങൾ നിശ്ചയിച്ചിട്ടുള്ള പരിധി ഇറാൻ ലംഘിച്ചാൽ, ഞങ്ങൾ [&Read More
ബഗ്ദാദ്: ഇറാനെതിരെ ആക്രമണമുണ്ടായാൽ സമ്പൂർണ യുദ്ധം നേരിടേണ്ടി വരുമെന്ന് ഇറാഖിലെ സായുധസംഘമായ കതാഇബ് ഹിസ്ബുല്ലയുടെ മുന്നറിയിപ്പ്. മേഖലയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ അമേരിക്കൻ വിമാനവാഹിനിക്കപ്പൽ ഇറാൻ സമുദ്രത്തിനു പരിസരത്ത് നിലയുറപ്പിച്ച വാർത്തകൾക്കു പിന്നാലെയാണ് കടുത്ത ഭീഷണിയുമായി ഇറാഖി സംഘം രംഗത്തെത്തിയത്. നേരത്തെ യമൻ സായുധസംഘമായ ഹൂത്തികളും യുഎസിനെതിരെ ചെങ്കടൽ ഓപറേഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇറാൻ പിന്തുണയുള്ള കതാഇബ് ഹിസ്ബുല്ലയുടെ തലവൻ അബു ഹുസൈൻ അൽRead More
തെഹ്റാന്‍: ഇറാനെതിരെ ഏതെങ്കിലും തരത്തിലുള്ള സൈനിക നീക്കത്തിന് മുതിര്‍ന്നാല്‍ പ്രത്യാഘാതം അതീവ ഗുരുതരമായിരിക്കുമെന്ന് അമേരിക്കയ്ക്കും ഇസ്രയേലിനും ഇറാന്റെ മുന്നറിയിപ്പ്. ഇറാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് അമേരിക്ക ആക്രമണ പദ്ധതികള്‍ തയാറാക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഇറാന്റെ പ്രതികരണം. ഏത് ആക്രമണത്തെയും ചെറുക്കാനും ശത്രുക്കള്‍ക്ക് ശക്തമായ മറുപടി നല്‍കാനും തങ്ങള്‍ സജ്ജമാണെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഖിര്‍ ഗാലിബാഫ് വ്യക്തമാക്കി. രാജ്യത്ത് നിലനില്‍ക്കുന്ന ആഭ്യന്തര കലാപങ്ങളുടെ മറവില്‍ ഇറാനെ ആക്രമിക്കാനാണ് അമേരിക്കയും സഖ്യകക്ഷികളും ശ്രമിക്കുന്നതെന്ന് ഇറാന്‍ ആരോപിച്ചു. [&Read More