02/03/2026
[fontresizer_tawhidurrahmandear_widget]

Tags :Middle East crisis

World

‘ബ്രിട്ടൻ പങ്കെടുത്തില്ല, ഇനി പങ്കെടുക്കുകയുമില്ല; മിസൈലുകളെ ഉറവിടത്തിൽ നശിപ്പിക്കണം’: നിലപാട് വ്യക്തമാക്കി കിയ

ലണ്ടൻ: ഇറാന്റെ മിസൈൽ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള പ്രതിരോധ നീക്കങ്ങൾക്കായി അമേരിക്കയ്ക്ക് താവളങ്ങൾ വിട്ടുനൽകാൻ ബ്രിട്ടൻ തീരുമാനിച്ചു. ഇറാന്റെ മിസൈൽ ശേഖരണ കേന്ദ്രങ്ങൾക്കും ലോഞ്ചറുകൾക്കും എതിരായ പ്രതിരോധ ആക്രമണങ്ങൾക്കായി ബ്രിട്ടിഷ് സൈനിക താവളങ്ങൾ ഉപയോഗിക്കാനുള്ള അമേരിക്കയുടെ അഭ്യർഥന രാജ്യം അംഗീകരിച്ചതായി പ്രധാനമന്ത്രി കിയ സ്റ്റാമർ അറിയിച്ചു. എക്‌സിലൂടെ പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മേഖലയിലുടനീളം ഇറാൻ മിസൈലുകൾ തൊടുക്കുന്നത് തടയുക എന്ന പരിമിതമായ ലക്ഷ്യത്തോടെയാണ് യുഎസിന് താവളങ്ങൾ ഉപയോഗിക്കാൻ അനുമതി നൽകിയതെന്ന് പ്രധാനമന്ത്രി പറഞ്ഞു. മിസൈലുകൾ [&Read More

Kerala

സ്വർണവിലയിൽ കുതിപ്പ്; ഇന്ന് മാത്രം കൂടിയത് 5,240 രൂപ, പവൻ വില ഒന്നര

കൊച്ചി: മധ്യേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സ്വർണവിലയിൽ ചരിത്രത്തിലെ ഏറ്റവും വലിയ വർധനവ്. ഇന്ന് മാത്രം പവന് 5,240 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,23,720 രൂപ എന്ന റെക്കോർഡ് നിലവാരത്തിലെത്തി. ഗ്രാമിന് 15,465 രൂപയാണ് ഇന്നത്തെ വില. രാജ്യാന്തര വിപണിയിൽ സ്വർണവില രണ്ട് ശതമാനത്തോളം കുതിച്ചുയർന്നതാണ് കേരളത്തിലും പ്രതിഫലിച്ചത്. ഇറാൻRead More

Main story

മണിക്കൂറുകൾക്കകം തിരിച്ചടിച്ച് ഇറാൻ; ഇസ്രയേലിൽ മിസൈൽ വർഷം

തെൽ അവീവ്: അമേരിക്കയും ഇസ്രയേലും ചേർന്ന് തെഹ്റാനിൽ നടത്തിയ അപ്രതീക്ഷിത മിന്നലാക്രമണത്തിന് മണിക്കൂറുകൾക്കുള്ളിൽ അതിശക്തമായ തിരിച്ചടി നൽകി ഇറാൻ. ഉച്ചയോടെ ഇസ്രയേലിന് നേരെ ഇറാനിൽനിന്ന് വൻ മിസൈൽ വർഷം ആരംഭിച്ചതായി ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സ് സ്ഥിരീകരിച്ചു. ഇറാനിൽനിന്നുള്ള ബാലിസ്റ്റിക് മിസൈലുകൾ ഇസ്രയേൽ അതിർത്തി കടന്നുവരുന്നതിന്റെ പശ്ചാത്തലത്തിൽ രാജ്യത്തുടനീളം റെഡ് അലർട്ട് പ്രഖ്യാപിച്ചു. തെൽ അവീവ് ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിലും രാജ്യത്തിന്റെ തെക്കൻ, വടക്കൻ മേഖലകളിലുമെല്ലാം അപായ സൈറണുകൾ മുഴങ്ങുകയാണ്. ജനങ്ങളോട് അടിയന്തരമായി വീടുകളിലെ സുരക്ഷിത മുറികളിലേക്കോ ബങ്കറുകളിലേക്കോ [&Read More

World

ഖാംനഇയെ ലക്ഷ്യമിട്ടും ഇസ്രയേൽ ആക്രമണം; കാര്യാലയത്തിനു പരിസരത്ത് സ്‌ഫോടനമെന്ന് റിപ്പോർട്ട്‌

തെഹ്‌റാൻ: പശ്ചിമേഷ്യയെ നടുക്കിക്കൊണ്ട് ഇറാൻ തലസ്ഥാനമായ തെഹ്റാനിൽ ഇസ്രയേലിന്റെയും അമേരിക്കയുടെയും സംയുക്ത മിന്നലാക്രമണം. ശനിയാഴ്ച പകൽ നടന്ന അപ്രതീക്ഷിത ആക്രമണത്തിൽ ഇസ്രയേൽ പ്രധാനമായും ലക്ഷ്യമിട്ടത് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ ഉൾപ്പെടെയുള്ള നേതാക്കളെയാണെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. തെഹ്റാനിലെ ഡൗൺടൗണിലുള്ള ഖാംനഇയുടെ കാര്യാലയത്തിനും വസതിക്കും സമീപമാണ് അതിശക്തമായ സ്‌ഫോടനങ്ങൾ നടന്നതെന്ന് അസോസിയേറ്റഡ് പ്രസ്, അൽ ജസീറ തുടങ്ങിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സ്‌ഫോടനത്തെ തുടർന്ന് തൈഹ്റാൻ നഗരത്തിന്റെ മധ്യഭാഗത്ത് നിന്ന് വലിയ പുകപടലങ്ങൾ ഉയരുന്നതിന്റെ ദൃശ്യങ്ങൾ [&Read More