28/10/2026
[fontresizer_tawhidurrahmandear_widget]

Tags :Minor Driving

Kerala

അതിവേഗത്തിൽ കാറും ബൈക്കും ഓടിച്ച് റീൽസ് ചിത്രീകരണം; 16കാരനും സുഹൃത്തുക്കളും പിടിയിൽ, അമ്മയ്‌ക്കെതിരെ

പത്തനംതിട്ട: അമിതവേഗത്തിൽ കാറോടിച്ച് റീൽസെടുത്ത സംഭവത്തിൽ 16കാരനും സുഹൃത്തും പിടിയിലായി. പത്തനംതിട്ട അടൂരിലാണ് വിദ്യാർഥികൾക്കിടയിലൂടെ സംഘത്തിന്റെ അഭ്യാസപ്രകടനം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഒരു കാറും ബൈക്കും പോലീസ് പിടിച്ചെടുത്തു. സ്കൂട്ടറിൽ നാലുപേരടക്കം സഞ്ചരിക്കുന്ന വീഡിയോയും കുട്ടികൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. അടൂരിന്റെ പലഭാഗത്തും അമിത വേഗത്തിൽ 16കാരനും സംഘവും കാറുമായി പോകുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് പോലീസിനെ വിവരമറിയിച്ചത്. ഇതോടെ സംഘം പോലീസ് നിരീക്ഷണത്തിലായിരുന്നു. അമിതവേഗതയിൽ കാറിലും ബൈക്കിലുമായി സഞ്ചരിച്ച് റീലെടുത്തും വിദ്യാർഥികൾക്കിടയിൽ കാർ ഡ്രിഫ്റ്റ് ചെയ്തുമായിരുന്നു ഇവരുടെ അഭ്യാസം. [&Read More