01/04/2026
[fontresizer_tawhidurrahmandear_widget]

Tags :mob lynching

Kerala

പെരുമ്പാവൂരിൽ ആൾക്കൂട്ടക്കൊല: മോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു; ആറ് അതിഥി തൊഴിലാളികൾ കസ്റ്റഡിയിൽ

കൊച്ചി: എറണാകുളം പെരുമ്പാവൂരിൽ മോഷണം ആരോപിച്ച് യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു. മുടിക്കലിലെ ‘എ എം വിനീർ’ എന്ന പ്ലൈവുഡ് കമ്പനിയിൽ ഇന്നലെ രാത്രിയാണ് ദാരുണമായ സംഭവം നടന്നത്. കൊല്ലപ്പെട്ട യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും ഇയാളും ഒരു അതിഥി തൊഴിലാളിയാണെന്നാണ് സൂചന. സംഭവവുമായി ബന്ധപ്പെട്ട് കമ്പനിയിലെ തൊഴിലാളികളായ ആറ് അസാം സ്വദേശികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. അലാവുദ്ദീൻ, മിനാരുൾ, സാക്കിർ ഹുസൈൻ, ഹബീസുദീൻ, ഹസൻ അലി, മുസമ്മിൽ എന്നിവരാണ് നിലവിൽ പെരുമ്പാവൂർ പൊലീസിന്റെ പിടിയിലായിരിക്കുന്നത്. ഇതിൽ മൂന്ന് പേർ സഹോദരങ്ങളാണ്. തൊഴിലാളികൾ [&Read More

World

ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട ഹിന്ദു യുവാവിന്റെ കുടുംബത്തിന് 18 ലക്ഷം ധനസഹായം കൈമാറി

ധാക്ക: ബംഗ്ലാദേശിൽ ആൾക്കൂട്ട ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട ഹിന്ദു യുവാവിന്റെ കുടുംബത്തിന് ധനസഹായം നൽകി സർക്കാർ. ദിപു ചന്ദ്ര ദാസിന്റെ കുടുംബത്തിനാണ് 25 ലക്ഷം ടാക്കയുടെ(ഏകദേശം 18.5 ലക്ഷം രൂപ) സേവിങ്‌സ് സർട്ടിഫിക്കറ്റുകൾ ബംഗ്ലാദേശ് ഇടക്കാല സർക്കാർ കൈമാറിയത്. തിങ്കളാഴ്ച ചീഫ് അഡൈ്വസർ മുഹമ്മദ് യൂനസിന്റെ ഓഫീസിൽ വെച്ചാണ് രേഖകൾ കൈമാറിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മൈമെൻസിങ് ജില്ലയിലെ ഭാലൂക്കയിൽ ഗാർമെന്റ്‌സ് തൊഴിലാളിയായിരുന്ന ദിപു ദാസ് കഴിഞ്ഞ വർഷം ഡിസംബറിലാണ് ക്രൂരമായി കൊല്ലപ്പെട്ടത്. മതനിന്ദ ആരോപിച്ചാണ് [&Read More

India

‘ഇന്ത്യയിലെ വന്‍കിട ബീഫ് കയറ്റുമതിക്കാര്‍ ഇവരാണ്; എന്നിട്ടും എന്തുകൊണ്ട് മുസ്‌ലിംകള്‍ ആള്‍ക്കൂട്ടക്കൊലയ്ക്ക് ഇരയാകുന്നു’-ജവഹര്‍

കൊല്‍ക്കത്ത: ഇന്ത്യയിലെ പ്രധാന ബീഫ് കയറ്റുമതിക്കാര്‍ മുസ്‌ലിംകളാണെന്ന സംഘ്പരിവാര്‍ പ്രചാരണത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ രാജ്യസഭാ എംപിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ ജവഹര്‍ സിര്‍ക്കാര്‍. എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് അദ്ദേഹം ബിജെപി അനുകൂല പ്രൊഫൈലുകളുടെ (‘മോദി കാ പരിവാര്‍’) അവകാശവാദങ്ങളെ ചോദ്യം ചെയ്തത്. ഇന്ത്യയിലെ മുന്‍നിര ബീഫ് കയറ്റുമതി സ്ഥാപനങ്ങളുടെ ഉടമകള്‍ മുസ്‌ലിംകളല്ലെന്നും, അവര്‍ ഭൂരിപക്ഷ സമുദായത്തില്‍ നിന്നുള്ളവരാണെന്നും കണക്കുകള്‍ നിരത്തി അദ്ദേഹം ചൂണ്ടിക്കാട്ടി. ഇലോണ്‍ മസ്‌കിന്റെ എഐ പ്ലാറ്റ്ഫോമായ ‘ഗ്രോക്ക്’ നല്‍കുന്ന വിവരങ്ങള്‍ ഉദ്ധരിച്ചാണ് അദ്ദേഹത്തിന്റെ ട്വീറ്റ്. [&Read More