15/06/2026
[fontresizer_tawhidurrahmandear_widget]

Tags :ModiPutinSummit

India

‘ലക്ഷക്കണക്കിന് മനുഷ്യര്‍ക്ക് പ്രചോദനം’; പുടിന് റഷ്യന്‍ ഭാഷയിലുള്ള ഭഗവദ് ഗീത സമ്മാനിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ ഭാഷയിലുള്ള ഭഗവദ് ഗീത സമ്മാനിച്ചു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ഗീത പ്രചോദനമാണെന്ന് മോദി അഭിപ്രായപ്പെട്ടു. ഇന്നലെ വൈകുന്നേരം ഡല്‍ഹിയിലെ പാലം വിമാനത്താവളത്തില്‍ ഊഷ്മളമായ സ്വീകരണം നല്‍കിയ ശേഷമാണ് മോദി സമ്മാനം കൈമാറിയത്. വിമാനത്താവളത്തില്‍ നിന്ന് പ്രധാനമന്ത്രിയുടെ വസതിയിലേക്കുള്ള കാര്‍ യാത്ര ഇരു നേതാക്കള്‍ക്കുമിടയിലെ അടുത്ത ബന്ധവും തന്ത്രപരമായ പങ്കാളിത്തവും വ്യക്തമാക്കി. നാല് വര്‍ഷത്തിന് ശേഷമാണ് പുടിന്‍ ഇന്ത്യ സന്ദര്‍ശിക്കുന്നത്. [&Read More