ഡെറാഡൂൺ: പ്രാദേശിക ബിസിനസുകാരനെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന പരാതിയിൽ ജിം ഉടമ മുഹമ്മദ് ദീപക് ഉത്തരാഖണ്ഡിൽ അറസ്റ്റിൽ. പൗരി ഗർവാൾ ജില്ലയിലെ കോട്‌ദ്വാർ സ്വദേശിയായ ദീപകിനെ ഇന്നലെ വൈകുന്നേരത്തോടെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രദേശത്ത് ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത മുൻനിർത്തി മുൻകരുതൽ നടപടിയായാണ് അറസ്റ്റ്. വ്യാപാരിയായ സഞ്ജീവ് ടോങ്ക് കോട്ദ്വാർ കോട്‌വാലി പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ദീപക് തന്നോട് മോശമായി പെരുമാറുകയും അധിക്ഷേപകരമായ ഭാഷ ഉപയോഗിക്കുകയും ആക്രമിക്കാനും വധഭീഷണി മുഴക്കാനും മുതിർന്നുവെന്നും പരാതിയിൽ [&Read More