ഇംഫാല്‍: ഹിന്ദുക്കളില്ലെങ്കില്‍ ലോകം ഇല്ലാതാകുമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ലോകത്തെ നിലനിര്‍ത്തുന്നതില്‍ ഹിന്ദു സമൂഹം നിര്‍ണായക പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മണിപ്പൂര്‍ സന്ദര്‍ശന വേളയില്‍ സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിലെ എല്ലാ രാഷ്ട്രങ്ങളും എല്ലാതരം സാഹചര്യങ്ങളും കണ്ടിട്ടുണ്ട്. ഗ്രീക്ക്, ഈജിപ്ഷ്യന്‍, റോമാ തുടങ്ങിയ നാഗരികതകള്‍ ഭൂമുഖത്തുനിന്ന് നശിച്ചു. എന്നാല്‍, നമ്മുടെ നാഗരികതയില്‍ നമ്മള്‍ ഇപ്പോഴും ഇവിടെയുണ്ട്. ഹിന്ദു സമൂഹത്തെ ധര്‍മ്മത്തിന്റെ ആഗോള സംരക്ഷകനായി രൂപപ്പെടുത്തിയിരിക്കുകയാണ്. ഭാരതം എന്നത് അനശ്വര നാഗരികതയുടെ പേരാണ് [&Read More