മുംബൈ: സിനിമയെ വെല്ലുന്ന നാടകീയ സംഭവങ്ങൾക്കൊടുവിൽ മഹാരാഷ്ട്ര പബ്ലിക് സർവീസ് കമ്മീഷൻ (എം.പി.എസ്.സി) നടത്തിയ എഫ്ഡിഎ ഡ്രഗ് ഇൻസ്പെക്‌ടർ പരീക്ഷയിലെ ചോദ്യപേപ്പർ ചോർച്ച പുറത്ത്. പരീക്ഷ പാസാകാൻ കാമുകിക്ക് ചോർത്തിയ ചോദ്യങ്ങൾ സംഘടിപ്പിച്ചു നൽകിയ യുവാവ്, പ്രണയം തകർന്നതിന് പിന്നാലെ കമ്മീഷന് പരാതി നൽകിയതോടെയാണ് വൻ ചോദ്യപേപ്പർ തട്ടിപ്പ് സംഘം പിടിയിലായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൂന്ന് എംപിഎസ്‌സി ഉദ്യോഗസ്ഥരും പരാതിക്കാരനായ യുവാവും ഉൾപ്പെടെ ആറ് പേരെ മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യുകയും പരീക്ഷ റദ്ദാക്കുകയും ചെയ്തു. [&Read More