തിരുവനന്തപുരം: ബിജെപിയിൽ ചേരിപ്പോര് രൂക്ഷമാകുന്നതിനിടെ, തെരഞ്ഞെടുപ്പ് ഫണ്ട് തിരിമറി ആരോപണങ്ങൾ നിഷേധിച്ച് ബിജെപി സംസ്ഥാന സെക്രട്ടറി എം.എസ് അഞ്ജന സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി. തനിക്കെതിരെ നടക്കുന്നത് വ്യാജ പ്രചാരണങ്ങളാണെന്നും സൈബർ ആക്രമണങ്ങളിൽ നടപടി വേണമെന്നുമാണ് പരാതിയിലെ ആവശ്യം. എന്നാൽ, ഫണ്ട് തിരിമറിയെക്കുറിച്ചോ തനിക്കെതിരെയുള്ള പാർട്ടി നടപടിയെക്കുറിച്ചോ മാധ്യമങ്ങളോട് പ്രതികരിക്കാൻ അഞ്ജന തയ്യാറായില്ല. നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാന ഓഫീസിന്റെ പ്രമുഖ് ചുമതല വഹിച്ചിരുന്ന അഞ്ജനയ്ക്കെതിരെയാണ് പാർട്ടി ദേശീയ നേതൃത്വത്തിന് പരാതി ലഭിച്ചത്. തെരഞ്ഞെടുപ്പ് മാനേജ്‌മെന്റ് കമ്മിറ്റി [&Read More