മുംബൈ: ബോളിവുഡ് താരങ്ങളായ കങ്കണ റണാവത്തും നസീറുദ്ദീൻ ഷായും തമ്മിലുള്ള വാക്പോര് കൂടുതൽ രൂക്ഷമാകുന്നു. രാജ്യത്ത് നടക്കുന്ന വിദ്യാർഥി പ്രക്ഷോഭങ്ങളിൽ പ്രമുഖ ചലച്ചിത്ര താരങ്ങൾ പുലർത്തുന്ന മൗനത്തെ ചോദ്യം ചെയ്തുകൊണ്ട് നസീറുദ്ദീൻ ഷാ നടത്തിയ പരാമർശങ്ങൾക്ക് കങ്കണ നൽകിയ മറുപടിയാണ് ഇപ്പോൾ ഇൻഡസ്ട്രിയിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. തനിക്കെതിരെ വിമർശനമുന്നയിച്ച ഷായെ ‘കുറുക്കൻ’ എന്ന് വിശേഷിപ്പിച്ച കങ്കണ, രാജ്യത്തോടുള്ള കൂറിൻ്റെ പ്രതീകമായി ഒരു ‘പട്ടി’യാകാൻ താൻ തയ്യാറാണെന്നും തുറന്നടിച്ചു. നേരത്തെ രാജ്യത്തുടനീളം നടന്ന വിദ്യാർഥി പ്രക്ഷോഭങ്ങളിൽ വൻകിട [&Read More
Tags :Naseeruddin Shah
‘സ്വയം പ്രഖ്യാപിത വിശ്വഗുരുവിനെ ഞാൻ പുകഴ്ത്തിയിട്ടില്ല’; മുംബൈ സർവകലാശാലയുടെ വിലക്കിൽ രൂക്ഷവിമർശനവുമായി നസീറുദ്ദീൻ
മുംബൈ: മുംബൈ സർവകലാശാലയുടെ ഉർദു വിഭാഗം സംഘടിപ്പിച്ച പരിപാടിയിൽനിന്ന് അവസാന നിമിഷം ഒഴിവാക്കിയ നടപടിയിൽ രൂക്ഷവിമർശനവുമായി മുതിർന്ന ബോളിവുഡ് താരം നസീറുദ്ദീൻ ഷാ. ഫെബ്രുവരി ഒന്നിന് നടക്കാനിരുന്ന ‘ജഷ്‌നെ ഉർദു’ എന്ന പരിപാടിയിൽ പങ്കെടുക്കുന്നതിൽനിന്ന് തലേദിവസം രാത്രി വൈകിയാണ് സർവകലാശാല അധികൃതർ അദ്ദേഹത്തെ വിലക്കിയത്. തന്റെ രാഷ്ട്രീയ നിലപാടുകളാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നതായും, ‘സ്വയം പ്രഖ്യാപിത വിശ്വഗുരുവിനെ’ താൻ ഇതുവരെ പുകഴ്ത്തിയിട്ടില്ലെന്നും അദ്ദേഹം തുറന്നടിച്ചു. താൻ പരിപാടിയിൽ പങ്കെടുക്കാൻ വിസമ്മതിച്ചു എന്നാണ് സംഘാടകർ വിദ്യാർത്ഥികളോട് കള്ളം പറഞ്ഞതെന്നും, [&Read More