‘വിദ്യാഭ്യാസം ആരുടെയും ഔദാര്യമല്ല, അടിസ്ഥാന അവകാശം’; നാസിക്കിൽ നിരാഹാരം നടത്തുന്ന ആദിവാസി വിദ്യാർഥികളെ
നാസിക്: വിദ്യാഭ്യാസം എന്നത് ആർക്കെങ്കിലും നൽകുന്ന ഔദാര്യമോ പ്രത്യേക പദവിയോ അല്ലെന്നും, ഇന്ത്യയിലെ ഓരോ വിദ്യാർഥിയുടെയും അടിസ്ഥാന അവകാശമാണെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ വ്യവസ്ഥിതിയുടെ അവഗണന നേരിടേണ്ടി വരുന്നത് അംഗീകരിക്കാനാവില്ലെന്നും ഭരണകൂടത്തിന്റെ പൂർണ പിന്തുണയും സഹായവും അവർക്ക് ലഭ്യമാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. മഹാരാഷ്ട്രയിലെ നാസിക് സന്ദർശനത്തിനിടെ, വിവിധ ആവശ്യങ്ങളുന്നയിച്ച് നിരാഹാര സമരം നടത്തുന്ന ആദിവാസി വിദ്യാർഥികളുടെ പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗോത്രവിഭാഗങ്ങൾക്കായുള്ള ആശ്രമം [&Read More