10/06/2026
[fontresizer_tawhidurrahmandear_widget]

Tags :Nazia Elahi Khan

India

‘സർക്കാർ, സ്വകാര്യ മേഖലകളിലെ ജോലികളിൽനിന്ന് മുസ്‌ലിംകളെ ബഹിഷ്കരിക്കണം’; വിദ്വേഷ പ്രസ്‌താവനയുമായി ബിജെപി ന്യൂനപക്ഷ

മുംബൈ: കടുത്ത മുസ്‌ലിംവിരുദ്ധ വിദ്വേഷ പ്രസ്‌താവനയുമായി വിവാദ ബിജെപി ന്യൂനപക്ഷ മോർച്ച നേതാവ് നാസിയ ഇലാഹി ഖാൻ രംഗത്ത്. സർക്കാർ, സ്വകാര്യ മേഖലകളിലെ ജോലികളിൽനിന്ന് മുസ്ലിംകളെ ബഹിഷ്കരിക്കണമെന്ന് നാസിയ സനാതനി എന്ന പേരിൽ അറിയപ്പെടുന്ന ഇവർ ആവശ്യപ്പെട്ടു. രണ്ട് മുതൽ മൂന്ന് വർഷം വരെ മുസ്‌ലിംകളെ ജോലിക്കെടുക്കരുതെന്നാണ് ഹിന്ദുക്കളോടുള്ള ഇവരുടെ ആഹ്വാനം. ഹിന്ദുക്കൾക്കെതിരെ ഒന്നിലധികം തരത്തിലുള്ള ജിഹാദും പാകിസ്‌താൻ നുഴഞ്ഞുകയറ്റവും നടക്കുന്നുണ്ടെന്നും ഇവർ ആരോപിച്ചു. പാകിസ്താനിൽ നിന്നുള്ള തീവ്രവാദികൾക്കെതിരെ മാത്രമല്ല, പാകിസ്താനെ ആരാധിക്കുന്ന രാജ്യത്തിനുള്ളിലെ സ്വന്തം ആളുകൾക്കെതിരെയും [&Read More

India

ലെൻസ്‌കാർട്ട് ഷോറൂമിൽ അതിക്രമിച്ച് കയറി ബിജെപി നേതാവ്; ഹിന്ദു ജീവനക്കാരുടെ നെറ്റിയിൽ നിർബന്ധിച്ച്

മുംബൈ: പ്രമുഖ ഐവെയർ ബ്രാൻഡായ ലെൻസ്‌കാർട്ടിന്റെ ഷോറൂമിൽ ബിജെപി പ്രതിഷേധം. മുംബൈ അന്ധേരിയിലെ ഷോറൂമിലാണ് ബിജെപി ന്യൂനപക്ഷ മോർച്ച നേതാവ് നാസിയ ഇലാഹി ഖാന്റെ നേതൃത്വത്തിലുള്ള സംഘം അതിക്രമിച്ചു കയറി പ്രതിഷേധിച്ചത്. ഹിന്ദു മതചിഹ്നങ്ങൾ ധരിക്കുന്നതിന് കമ്പനി വിലക്കേർപ്പെടുത്തിയെന്നാരോപിച്ചായിരുന്നു പ്രതിഷേധം. മുസ്്‌ലിമായ സ്‌റ്റോർ മാനേജറെ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തുകയും ഹിന്ദു ജീവനക്കാരെ നിർബന്ധിച്ചു തിലകം ചാർത്തുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ലെൻസ്‌കാർട്ട് ജീവനക്കാരുടെ ഗ്രൂമിങ് പോളിസിയിൽ വിവേചനമുണ്ടെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. കടയിലെത്തിയ നാസിയ [&Read More