അമിതമായ പഞ്ചസാരയുടെ ഉപയോഗം ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. എന്നാൽ വെറും 30 ദിവസം പഞ്ചസാര പൂർണ്ണമായും ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കിയാൽ നമ്മുടെ ശരീരത്തിൽ വിസ്മയിപ്പിക്കുന്ന മാറ്റങ്ങൾ സംഭവിക്കുമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നുണ്ട്. ശരീരത്തിൽ ഇത് പ്രവർത്തിക്കുന്നത് എങ്ങനെ?ഭക്ഷണത്തിൽ അധികമായി ചേർക്കുന്ന പഞ്ചസാര ഒഴിവാക്കുക എന്നതാണ് ഈ രീതിയുടെ അടിസ്ഥാനം. ഇതിനർത്ഥം പ്രകൃതിദത്തമായി പഴങ്ങളിലും പച്ചക്കറികളിലും അടങ്ങിയിരിക്കുന്ന പഞ്ചസാര കഴിക്കുന്നത് നിർത്തണമെന്നല്ല. മറിച്ച്, കൃത്രിമമായി മധുരം ചേർത്ത പാനീയങ്ങൾ, [&Read More