27/01/2026

Tags :Oman Police

Main story

ഒമാനിൽ വിദേശ ടൂറിസ്റ്റുകൾ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് മൂന്ന് മരണം

മസ്‌കറ്റ്: ഒമാൻ തീരത്ത് വിനോദസഞ്ചാരികൾ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് മൂന്ന് ഫ്രഞ്ച് പൗരന്മാർ മരിച്ചു. ഇന്ന് ഉച്ചയോടെയാണ് ദാരുണമായ സംഭവം നടന്നത്. 25 ഫ്രഞ്ച് വിനോദസഞ്ചാരികളും ഗൈഡും ക്യാപ്റ്റനും ഉൾപ്പെടെ 27 പേരാണ് ബോട്ടിലുണ്ടായിരുന്നത്. അപകടത്തിൽ പരിക്കേറ്റ രണ്ട് പേർക്ക് പ്രാഥമിക ചികിത്സ നൽകി. മറ്റുള്ളവർ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. മസ്‌കറ്റ് ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി ഉടനടി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും മൂന്ന് പേരുടെ ജീവൻ രക്ഷിക്കാനായില്ല. കടൽ പെട്ടെന്ന് പ്രക്ഷുബ്ധമായതാണ് അപകടത്തിന് കാരണമായതെന്നാണ് [&Read More