19/10/2026
[fontresizer_tawhidurrahmandear_widget]

Tags :Omar Abdullah

Main story

‘ഗ്യാനേഷ് കുമാറിനെ രാഷ്ട്രപതിയാക്കൂ, ബിജെപിക്കായി അദ്ദേഹം അത്രയധികം കാര്യങ്ങൾ ചെയ്തു’; പരിഹസിച്ച് ഒമർ

ശ്രീനഗർ: തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന് പത്മഭൂഷൺ അല്ല, രാജ്യത്തിന്റെ പരമോന്നത പുരസ്കാരമായ ഭാരതരത്ന തന്നെ നൽകണമെന്ന് പരിഹസിച്ച് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ല. എസ്.ഐ.ആർ നടപടികളുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനുള്ളിൽ ഭിന്നതയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് ഗ്യാനേഷ് കുമാറിനെതിരെ രൂക്ഷ പരിഹാസവുമായി ഒമർ അബ്ദുല്ല രംഗത്തെത്തിയത്. “പത്മഭൂഷൺ മാത്രമാക്കണ്ട, ഗ്യാനേഷ് കുമാറിന് ഭാരതരത്നം നൽകുകയോ അല്ലെങ്കിൽ രാജ്യത്തിന്റെ പ്രസിഡന്റാക്കുകയോ വേണം. രാഷ്ട്രപതി തെരഞ്ഞെടുപ്പിന് ഇനി രണ്ട് വർഷം മാത്രമാണ് ബാക്കിയുള്ളത്. ബി.ജെ.പിക്കായി അദ്ദേഹം അത്രയധികം [&Read More

Main story

‘സർക്കാറിനെതിരായ പ്രതിഷേധം രാജ്യദ്രോഹമല്ല; വിദ്യാർഥികളെ വേട്ടയാടുന്നതും ക്രിമിനൽ കേസെടുക്കുന്നതും നിർത്തണം’ -ഒമർ അബ്ദുല്ല

ശ്രീനഗർ: സർക്കാറിനെതിരെയുള്ള പ്രതിഷേധങ്ങളെ രാജ്യദ്രോഹമായി കാണാനാകില്ലെന്നും സമരം ചെയ്ത വിദ്യാർഥികൾക്കെതിരെയുള്ള നടപടികൾ അടിയന്തരമായി അവസാനിപ്പിക്കണമെന്നും ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ല ആവശ്യപ്പെട്ടു. രാജ്യത്തോടല്ല, മറിച്ച് കേന്ദ്ര സർക്കാറിന്റെ പിന്തിരിപ്പൻ നയങ്ങളോടാണ് വിദ്യാർഥികൾ വിയോജിപ്പ് പ്രകടമാക്കിയതെന്ന് അദ്ദേഹം വ്യക്തമാക്കി. സർക്കാറിനെ എതിർക്കുന്നത് രാജ്യത്തെ എതിർക്കുന്നതിന് തുല്യമല്ലെന്ന ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതിന്റെ നിലപാടിനെ അദ്ദേഹം സ്വാഗതം ചെയ്തു. സർക്കാറിന്റെ വീഴ്ചകൾ ചൂണ്ടിക്കാണിക്കുന്നത് രാജ്യത്തിന് ഗുണകരമാണെന്നും, ഇത്തരം വിദ്യാർഥി പ്രക്ഷോഭങ്ങൾ പരീക്ഷ നടത്തിപ്പിൽ കൂടുതൽ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കാൻ [&Read More