കോഴിക്കോട്: ഓണക്കാലത്ത് നഗരത്തിലുണ്ടാകുന്ന അതിരൂക്ഷമായ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ, കാറിൽ ഒരാൾ മാത്രമായി എത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഓട്ടോ ഡ്രൈവർ എഴുതിയ ഫെയ്സ്ബുക്ക് കുറിപ്പ് വൈറലാകുന്നു. കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണർ ഷൗക്കത്തലിക്ക് മുന്നിലാണ് നഗരത്തിലെ സാധാരണക്കാരനായ നാസർ എന്ന ഓട്ടോ ഡ്രൈവർ തങ്ങളുടെ സങ്കടങ്ങളും നിർദേശവും പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞ 30 വർഷമായി കോഴിക്കോട് നഗരത്തിൽ ഓട്ടോ ഓടിക്കുന്ന നാസറിന്റെ കുറിപ്പ് ചുരുങ്ങിയ സമയം കൊണ്ടാണ് ആയിരക്കണക്കിന് ആളുകൾ വായിക്കുകയും പങ്കുവെക്കുകയും ചെയ്തത്. പോലീസുദ്യോഗസ്ഥരടക്കം നിരവധിയാളുകൾ [&Read More