അഹമ്മദാബാദ്: പത്മശ്രീ പുരസ്‌കാര ജേതാവായ ഇതിഹാസ ധോലക് കലാകാരൻ ഹാജി രാമക്ഡുവിനെ (മിർ ഹാജിഭായ് കസംഭായ്) വോട്ടർ പട്ടികയിൽ നിന്ന് പുറത്താക്കാനുള്ള ബിജെപി നേതാവിന്റെ നീക്കം വിവാദമായതോടെ പരാജയപ്പെട്ടു. ജുനഗഢ് മുനിസിപ്പൽ കോർപ്പറേഷനിലെ ബിജെപി കോർപ്പറേറ്റർ സഞ്ജയ് മൻവാരയാണ് ഹാജിഭായിയുടെ പേര് വെട്ടണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നത്. എന്നാൽ, ഇതിന് പിന്നാലെ ഹാജിഭായിയെ തേടി രാജ്യത്തിന്റെ പരമോന്നത പുരസ്‌കാരങ്ങളിൽ ഒന്നായ പത്മശ്രീ എത്തിയത് ബിജെപി നേതാവിന് തിരിച്ചടിയായി. ഈ മാസം 13നായിരുന്നു ഹാജിഭായ് സ്ഥലത്തില്ലെന്ന കാരണം ചൂണ്ടിക്കാട്ടി [&Read More