‘ബിജെപിയിലേക്കു പോയത് എടുത്തു ചാട്ടമായിരുന്നു’; പത്മജയ്ക്ക് പിന്നാലെ പത്മിനി തോമസും ബിജെപി വിടുന്നു,
തിരുവനന്തപുരം: പത്മജ വേണുഗോപാലിന് പിന്നാലെ അർജുന അവാർഡ് ജേതാവും മുൻ സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റുമായ പത്മിനി തോമസും ബിജെപി വിടുന്നു. സംസ്ഥാന നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസങ്ങളെത്തുടർന്നാണ് പാർട്ടി വിടുന്നതെന്നും ഇന്ന് തന്നെ രാജിക്കത്ത് കൈമാറുമെന്നും അവർ മാധ്യമങ്ങളോട് വ്യക്തമാക്കി. കോൺഗ്രസിലേക്ക് തിരിച്ചുവരാനാണ് ആഗ്രഹിക്കുന്നതെന്നും പത്മിനി അറിയിച്ചു. കായികരംഗത്തിനായി പ്രവർത്തിക്കാൻ പാർട്ടിയിൽ അവസരം ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയ അവർ, ബിജെപിയിലേക്കുള്ള പോക്ക് എടുത്തുചാട്ടമായിരുന്നുവെന്നും സമ്മതിച്ചു. “ബിജെപിയിലേക്കു പോയത് എടുത്തു ചാട്ടമായിരുന്നു. ഉപാധികളൊന്നും വച്ചല്ല ബിജെപിയിൽ എത്തിയത്. കായികതാരങ്ങൾക്ക് വേണ്ടി എന്തെങ്കിലും [&Read More