28/03/2026
[fontresizer_tawhidurrahmandear_widget]

Tags :Palestinian Ambassador

Main story

ഫലസ്തീന്‍ അംബാസഡര്‍ പാണക്കാട്ട്; സാദിഖലി തങ്ങളുമായി കൂടിക്കാഴ്ച നടത്തി

മലപ്പുറം: ഇന്ത്യയിലെ ഫലസ്തീന്‍ അംബാസഡര്‍ അബ്ദുല്ല മുഹമ്മദ് അബു ശാവീഷ് പാണക്കാട് സന്ദര്‍ശിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. അംബാസഡര്‍ക്ക് സ്നേഹോഷ്മളമായ സ്വീകരണമാണ് പാണക്കാട്ട് ഒരുക്കിയിരുന്നത്. ഇന്ത്യയുടെ പരമ്പരാഗതമായ ഫലസ്തീന്‍ അനുകൂല നിലപാടിനെക്കുറിച്ചും മുസ്‌ലിം ലീഗ് അടക്കമുള്ള സംഘടനകള്‍ സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ പരിപാടികളെക്കുറിച്ചും അംബാസഡര്‍ കൂടിക്കാഴ്ചയില്‍ വാചാലനായി. പാണക്കാട് ജുമാ മസ്ജിദിലായിരുന്നു അദ്ദേഹം ജുമുഅ നമസ്‌കാരം നിര്‍വഹിച്ചത്. നമസ്‌കാരത്തിനുശേഷം അദ്ദേഹം വിശ്വാസികളെ അഭിസംബോധന ചെയ്തു സംസാരിച്ചു. [&Read More