27/01/2026

Tags :PandalamElectionResult

Main story

കനത്ത തിരിച്ചടി; പന്തളത്ത് ബിജെപി മൂന്നാമത്, ബിജെപി ഭരണത്തിലിരുന്ന രണ്ടാമത്തെ നഗരസഭ

പത്തനംതിട്ട: ഭരണത്തിലിരുന്ന പന്തളം നഗരസഭയില്‍ ബിജെപിക്ക് കനത്ത തോല്‍വി.2020ല്‍ സംസ്ഥാനത്ത് ബിജെപി അധികാരത്തിലേറിയ രണ്ടാമത്തെ നഗരസഭയായിരുന്നു പന്തളം. അന്ന് 18 സീറ്റുകളില്‍ വിജയിച്ചാണ് ബിജെപി ഭരണം പിടിച്ചത്. എല്‍ഡിഎഫ് ഒന്‍പതുസീറ്റിലും യുഡിഎഫ് അഞ്ച് സീറ്റിലും ഒതുങ്ങി. അഞ്ചുവര്‍ഷത്തിനിപ്പുറം തെക്കന്‍ കേരളത്തില്‍ അധികാരത്തിലിരുന്ന ഏക നഗരസഭയും ബിജെപിക്ക് നഷ്ടമായിരിക്കുകയാണ്. പന്തളം നഗരസഭയില്‍ 14 സീറ്റുകളിലാണ് എല്‍ഡിഎഫ് ജയം.11 സീറ്റുകളില്‍ യുഡിഎഫ് സ്ഥാനാര്‍ഥികളും ജയിച്ചു. ബിജെപി ഇത്തവണ ഒന്‍പത് സീറ്റുകളിലൊതുങ്ങി.Read More